Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് ഇന്ന് റദ്ദാക്കും; വഫ ഫിറോസിൻറെ ലൈസൻസ് റദ്ദാക്കുന്നത് വൈകും; ലൈസൻസ് റദ്ദാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുണ്ടോയെന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കും

19 AUGUST 2019 03:04 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് ഇന്ന് റദ്ദാക്കും. എന്നാല്‍, കേസിലെ രണ്ടാം പ്രതി വഫ ഫിറോസിൻറെ ലൈസൻസ് റദ്ദാക്കുന്നത് വൈകും. ലൈസൻസ് റദ്ദാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുണ്ടോയെന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.

ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻറെയും സുഹൃത്ത് വഫഫിറോസിന്റെയും ലൈസൻസുകള്‍ ഉടൻ റദ്ദാക്കുമെന്ന് മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കിയത്. എന്നാൽ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈസൻസ് റദ്ദാക്കിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന ആരോപണം ശക്തമായി.സംഭവം വിവാദമായതോടെയാണ് ശ്രീറാമിന്‍റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.

മോട്ടോർ വാഹനവകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസ്, ഈ മാസം മൂന്നിന് വൈകുന്നേരം സ്വകാര്യ ആശുപത്രിയിൽ വച്ച് ശ്രീമാമിന്‍റെ സുഹൃത്ത് ഒപ്പിട്ടുവാങ്ങിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കുന്നത്. പക്ഷേ, വഫയുടെ ലൈൻസ് റദ്ദാക്കുന്നതിന് ഇനിയും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാനുണ്ടെന്ന് തിരുവനന്തപുരം ആർടിഒ വ്യക്തമാക്കി.

വഫ ഫിറോസോ ബന്ധുക്കളോ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നോട്ടീസ് പതിക്കുകയായിരുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സണ്‍ഫിലിം ഒട്ടിച്ചതിനും വഫക്ക് നേരത്തെ നോട്ടീസും നൽകിയിരുന്നു. നോട്ടീസ് പതിച്ചതിന് പിന്നാലെ വഫ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമലംഘനങ്ങളും ബഷീറിൻറെ കേസും ഉള്‍പ്പെടെ വഫക്ക് പുതിയ നോട്ടീസ് നൽകണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ശ്രീറാം മട്ടാ‌ഞ്ചേരിയിൽ നിന്നും വഫ ഫിറോസ് ആറ്റിങ്ങൽ ആ‍ർടി ഓഫീസിൽ നിന്നുമാണ് ലൈസൻസ് എടുത്തിരിക്കുന്നത്. നോട്ടീസ് നൽകിയാൽ നടപടിക്രമങ്ങള്‍ പൂർ‍ത്തിയാക്കാനുള്ള 15 ദിവസത്തെ കാലതാമസം മാത്രമാണ് എടുത്തതെന്നാണ് മോട്ടോർവാഹനവകുപ്പിന്‍റെ വിശദീകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (5 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (5 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (7 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (8 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (8 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (8 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (8 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (8 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (9 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (9 hours ago)

Malayali Vartha Recommends