Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

അടിച്ച് പിരിയേണ്ടെങ്കില്‍… സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം അതിരുവിടുന്നു; എംഎല്‍എയ്ക്ക് ലാത്തിയടി ഏറ്റതിന് പുറകേ സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം; ഇനി അറസ്റ്റിന് വന്നാല്‍ ചെറുക്കുമെന്ന മുന്നറിയിപ്പും

20 AUGUST 2019 12:42 PM IST
മലയാളി വാര്‍ത്ത

ഭരണത്തിലാണെങ്കിലും സിപിഐയ്ക്ക് വളരെ ദോഷം സമയമാണ്. എറണാകുളം ജില്ലാ സെക്രട്ടറിക്ക് അവഹേളനം, എം.എല്‍.എയ്ക്കു ലാത്തിയടി, ലോക്കല്‍ കമ്മിറ്റിയംഗത്തിനു ലോക്കപ്പ്... പോലീസ് നടപടികളെച്ചൊല്ലി സി.പി.ഐ. സി.പി.എമ്മിനോടു വീണ്ടുമിടയുകയാണ്. ഒരുമിച്ച് ഭരിക്കുന്ന മുന്നണിയിലെ പ്രധാന ഘടകകക്ഷിയ്ക്ക് ഈയൊരവസ്ഥയുണ്ടാകുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ വാദം. 

എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കു ലാത്തിയടിയേറ്റ പ്രകടനത്തിനിടെ പോലീസിനെ മര്‍ദിച്ചെന്ന കേസില്‍ ലോക്കല്‍ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തതാണു പുതിയ പ്രകോപനം. കൂടുതല്‍ അറസ്റ്റിനു തുനിഞ്ഞാല്‍ ചെറുക്കുമെന്നു സി.പി.ഐ. നേതാക്കള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മുന്നറിയിപ്പ് നല്‍കി. അതിനിടെ, കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടു സി.പി.ഐ. എറണാകുളം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി, സംഘര്‍ഷത്തിലേക്കു നയിച്ച സംഭവത്തിനു കാരണക്കാരനായ ഞാറയ്ക്കല്‍ സി.ഐ. മുരളി എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. 

എം.എല്‍.എയ്ക്കു ലാത്തിയടിയേറ്റ സംഭവത്തില്‍ എസ്.ഐ. വിപിന്‍ ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണു പോലീസ് സൗത്ത് വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ എല്‍ദോ ഏബ്രഹാമാണ് ഒന്നാം പ്രതി, എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു രണ്ടാം പ്രതിയും. അറസ്റ്റ് ഇവരിലേക്കുമെത്തുമെന്ന ആശങ്കയിലാണ് കോടിയേരിക്കു സി.പി.ഐ. മുന്നറിയിപ്പു നല്‍കിയത്.
വൈപ്പിന്‍ കോളജില്‍ എസ്.എഫ്.ഐയുമായുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുമടങ്ങിയ പി. രാജുവിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞതിലാണു സംഭവങ്ങളുടെ തുടക്കം. സ്ഥലത്തെത്തിയ സി.ഐ. മുരളി, രാജുവിനെ പരസ്യമായി അധിക്ഷേപിച്ചു. തുടര്‍ന്ന്, സി.ഐ. മുരളിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ഐ.ജിയുടെ ഓഫീസിലേക്കു നടത്തിയ പ്രകടനമാണു ലാത്തിച്ചാര്‍ജിലെത്തിയത്.

പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആഭ്യന്തര സെക്രട്ടറിക്കു ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും തൊട്ടുപിന്നാലെ എസ്.ഐ. വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. സി.പി.ഐയുടെ സമ്മര്‍ദത്തിലായിരുന്നു നടപടി. എന്നാല്‍, അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്തതു പുതിയ പ്രകോപനമായി. ഇതിനെ പോലീസിന്റെ പ്രതികാര നടപടിയായാണ് സി.പി.ഐ. വിലയിരുത്തുന്നത്. 

എല്‍ദോ ഏബ്രഹാമിനു മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് നേരത്തേ മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ., സി.പി.എം. തര്‍ക്കമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനു പിന്നാലെ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് മയപ്പെടുത്തിയതു പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. കാനം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അസിസ്റ്റന്റ്റ് സെക്രട്ടറി പ്രകാശ് ബാബുവിനാണു പകരം ചുമതല.

കഴിഞ്ഞ മാസം 23ന് എറണാകുളത്ത് ഡി.ഐ.ജി. ഓഫീസിലേക്കു നടത്തിയ പ്രകടനത്തിനിടെ അസിസ്റ്റന്റ് പോലീസ് കമ്മിഷണറെ മര്‍ദിച്ചെന്ന പേരില്‍ സി.പി.ഐ. സൗത്ത് വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ പ്രകടനത്തിനു നേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കു പരുക്കേറ്റതിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെയാണ് അന്‍സാര്‍ അലിയെ പോലീസ് ഇന്നലെ നാടകീയമായി അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരില്‍ ഓട്ടോറിക്ഷ െ്രെഡവറാണ് അന്‍സാര്‍. ഇന്നലെ രാവിലെ രണ്ടു പോലീസുകാര്‍ പെരുമ്പാവൂരിലെത്തി ഓട്ടംവിളിച്ചു. ഓട്ടോറിക്ഷ കളമശേരിയിലെ െ്രെകം ഡിറ്റാച്ച്‌മെന്റ് ഓഫീസിലെത്തിയതോടെ അറസ്റ്റ് ചെയ്യുകയാണെന്നറിയിച്ചു. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയത്. പോലീസ് പ്രതികാരനടപടി തുടങ്ങിയിരിക്കുകയാണെന്ന് സി.പി.ഐ. ജില്ലാ നേതൃത്വം ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചിട്ടില്ലെന്നു പി. രാജു പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (42 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends