Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കേരളത്തിലെ കുടിയന്മാർ നന്നായോ? സാധാരണക്കാര്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ജവാന്‍ റമ്മും, ഓണവിപണി കീഴടക്കാനെത്തിയ പുതിയ ഇനം വൈ ഫൈ ബ്രാന്‍ഡും ഉണ്ടായിട്ടും ബിവറേജസ് ഷാപ്പുകളിലെ മദ്യവില്‍പ്പന കീഴേയ്ക്ക്- തലയിൽ കൈവച്ച് ബെവ്‌കോ

10 SEPTEMBER 2019 03:46 PM IST
മലയാളി വാര്‍ത്ത

ഓണമായാലും ക്രിസ്തുമസ് ആയാലും, എന്ത്‌ ആഘോഷം വന്നാലും മലയാളികള്‍ ഒട്ടും കുറവുവരുത്താത്ത ഒരു കാര്യമുണ്ട്‌, മദ്യം. ഓണം കഴിയുമ്പോൾ മിക്കവാറും പുറത്ത് വരുന്നത് ബിവറേജസ് ഷാപ്പുകളിലെ റെക്കാഡ് മദ്യവില്‍പ്പനയുടെ കണക്കുകളാണ്. പക്ഷെ ഈ വർഷം ആ പതിവ് ഉണ്ടാകുമോ എന്നാണ് സംശയം. കാരണം മറ്റൊന്നുമല്ല ഓണനാളുകളായിട്ടും ഇക്കുറി ബിവറേജസ് ഷാപ്പുകളിലെ മദ്യവില്‍പ്പന കുറഞ്ഞതാണ് അത്തരമൊരു സന്ദേഹത്തിന് കാരണമായത്. കഴിഞ്ഞ വര്‍ഷത്തെക്കാളും ഇത്തവണ വില്‍പ്പന കുറഞ്ഞെന്ന് അധികൃതരും സമ്മതിക്കുന്നു. അത്തം പിറന്നശേഷം സാധാരണ ഓണം സീസണിലുണ്ടാകാറുള്ളത്ര വില്‍പ്പന കഴിഞ്ഞയാഴ്ചയില്‍ ഉണ്ടായില്ല. പൂരാടം, ഉത്രാടം ദിവസങ്ങളിലും തിരുവോണ ദിവസവും കച്ചവടം ഉഷാറായാല്‍ മാത്രമേ കഴിഞ്ഞ വര്‍ഷത്തെ ഓണം സീസണിലെ വിറ്റുവരവെങ്കിലും ഇത്തവണ നേടാന്‍ കഴിയൂവെന്നാണ് ബെവ്കോ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.


പ്രളയം കാരണം കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയില്‍ 17 കോടി രൂപയുടെ കുറവുണ്ടായിരുന്നു. 60 ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രളയത്തെ തുടര്‍ന്ന് അടച്ചിടേണ്ടിവന്നതും കനത്ത മഴയും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു കാരണം. എന്നാല്‍, ഇത്തവണ എല്ലാ ഔട്‍ലെറ്റുകളും തുറന്നുപ്രവര്‍ത്തിക്കുകയും മദ്യത്തിന് വിലകൂട്ടുകയും ചെയ്തിട്ടും മുന്‍വര്‍ഷത്തെ അത്രപോലും വിറ്റുവരവ് ഇതുവരെ ഉണ്ടായില്ലെന്ന് അധികൃതര്‍ പറയുന്നു. ബാറുകള്‍ തുറന്നതും സാമ്പത്തിക രംഗത്തെ മാന്ദ്യവും മഴയും മൂലം നാട്ടിന്‍ പുറങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞ് ബോണസും ഫെസ്റ്റിവല്‍ അലവന്‍സുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വൈകിയതുമാകാം ഓണം സീസണിന്റെ തുടക്കത്തില്‍ വില്‍പ്പന കുറയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണുകളിലാണ് കേരളത്തില്‍ ഏറ്റവുമധികം മദ്യം വിറ്റഴിക്കപ്പെടുന്നത്. ഓണക്കാലത്താണ് ഉയര്‍ന്ന വില്‍പ്പന.

പ്രളയത്തെത്തുടര്‍ന്ന് ആകെയുള്ള 270 ബിവറേജസ് ഔട്ട്ലെറ്റുകളില്‍ 60 എണ്ണം കഴിഞ്ഞ വർഷം അടച്ചിട്ടിരുന്നു. തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഉത്രാടത്തിന് 88 കോടി രൂപയുടെയും അവിട്ടത്തിന് 59 കോടി രൂപയുടെയും മദ്യം ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി വിറ്റിരുന്നു. ഇരിങ്ങാലക്കുടയിലായിരുന്നു കഴിഞ്ഞ ഓണത്തിന് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.22 കോടി രൂപയുടെ മദ്യമായിരുന്നു ഇവിടെ വിറ്റുപോയത്.

അതേ സമയം, ജനപ്രിയ ബ്രാന്‍ഡുകളുള്‍പ്പെടെ ആവശ്യത്തിന് മദ്യം എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുള്ളതായി ബിവറേജസ് കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു. സാധാരണക്കാര്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ജവാന്‍ റമ്മും ആവശ്യത്തിന് സ്റ്റോക്കുണ്ട്. വൈ ഫൈ എന്ന ബ്രാന്‍ഡാണ് ഈ ഓണം സീസണില്‍ വിപണി കീഴടക്കാന്‍ എത്തിയ പുതിയ ഇനം. ബ്രാന്‍ഡി, റം വിഭാഗങ്ങളിലായി ഒരു ലിറ്ററിന്റെ ബോട്ടിലുകളാണ് വിപണിയിലുള്ളത്. '' മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഓണം സീസണിന്റെ തുടക്കത്തില്‍തന്നെ വില്‍പ്പനയില്‍ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ബാറുകള്‍ തുറന്നതും മദ്യത്തിന്റെ വിലക്കൂടുതലും സാമ്പത്തിക പ്രതിസന്ധിയുമാകാം കാരണമെന്ന് കരുതുന്നു. വരുംദിവസങ്ങളില്‍ കച്ചവടം സജീവമാകുമെന്നാണ് പ്രതീക്ഷയെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം വ്യക്തമാക്കി. എന്തായാലും ഓണം കഴിഞ്ഞ് കണക്കെടുക്കുമ്പോഴറിയാം  വില്‍പ്പന കൂടിയോ കുറഞ്ഞോ എന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (27 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (42 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends