കടൽ കടന്നൊരു ഓണാശംസ ; ലോകമെമ്പാടുമുള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ന്യൂസിലാൻഡ് പ്രാധാന മന്ത്രി ജസീന്ത ആര്‍ടെൻ

കേരളീയരുടെ മാത്രം ആഘോഷമല്ല ഓണം. ഇങ്ങനെ പറയാൻ കാരണം ലോകത്ത് എവിടെ പോയാലും അവിടെ മലയാളി സാന്നിധ്യം ഉണ്ടാകും. മലയാളികൾ ഒന്നാകെ ജാതി മത ഭേദമെന്യേ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. വേർതിരിവുകളോ മറ്റ് വ്യത്യാസങ്ങളോ ഇല്ലാതെ ഒന്നായി സന്തോഷിക്കുന്ന ദിനങ്ങളാണിത്. ഇപ്പോൾ കേരളത്തിന് കടലുകൾ താണ്ടി ഒരു ആശംസ വന്നിരിക്കുകയാണ്. ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ടെനാണ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാന്‍ഡ് പ്രാധാന മന്ത്രി ആശംസകൾ നേരുന്ന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാന്‍ഡ് പാര്‍ലമെന്‍ററി അംഗവുമാണ്. പ്രിയങ്ക രാധാകൃഷ്ണനും ന്യൂസിലാന്‍ഡ് പ്രാധാന മന്ത്രി ജെസീന്തയും ചേർന്നുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
ന്യൂസിലന്‍ഡിലെ മലയാളികള്‍ക്ക് കേരളത്തിന്‍റെ വിളവെടുപ്പ് ഉത്സവമായ ഓണത്തിന്‍റെ ആശംസകള്‍ നേരുന്നുവെന്ന് അവര്‍ പറയുകയുണ്ടായി . സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വീഡിയയിലൂടെ വ്യക്തമാക്കി. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞിരിക്കുന്നു . വീഡിയോയില്‍ ജെസീന്തയ്ക്കൊപ്പം പ്രിയങ്കയും മലയാളികള്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്. കേരളത്തിന്‍റെ ഏറ്റവും പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍എന്ന് പ്രിയങ്കയും വിഡിയോയിൽ പറഞ്ഞു. ന്യൂസിലാന്‍ഡിലടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്. ലോകം മുഴുവനുമുള്ള മലയാളികൾ എവിടെയായിരുന്നാലും ഇത് ആഘോഷിക്കും.
കേരളീയർക്ക് ന്യൂസിലാൻഡ് പ്രധാന മന്ത്രിയുടെ ഓണ ആശംസകൾ വന്നിരിക്കുന്നത് അഭിനന്ദാർഹവും സന്തോഷകരവുമായ ഒന്നാണ്. മറ്റ് വ്യത്യാസങ്ങൾ ഒന്നുമില്ലാതെ തന്നെ അവർ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നിരിക്കുകയാണ്. സൃഹൃത്ത് രാജ്യങ്ങൾ തമ്മിൽ ഉണ്ടായിരിക്കേണ്ടുന്ന ഐക്യതയും ഒരുമയ്ക്കുമൊക്കെ പാഠമാവുകയാണ് ഈ മനോഭാവം. ആഭ്യന്തരപരമായി എന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും മനുഷ്യൻ സന്തോഷിക്കുന്ന വേളകളെ അതേ ഗൗരവത്തിൽ കാണുവാൻ കഴിയുന്നത് വലിയൊരു കാര്യം തന്നെയാണ്. ആശംസകൾ മാത്രമല്ല പ്രളയ സമയത്ത് സഹായ ഹസ്തങ്ങളുമായി മറ്റ് രാജ്യങ്ങൾ നമ്മോട് സഹകരിച്ചിരുന്നു. ഈ പ്രവർത്തികൾ സഹകരണ മനോഭാവത്തിനും ഐക്യതയ്ക്കുമുള്ള സന്ദേശമാകുന്നു . നമ്മുടെ നാടുമായി ശത്രുത മനോഭാവം വച്ച് പുലർത്തുന്നവർക്ക് മാതൃകയാക്കാവുന്ന സന്ദേശം.
https://www.facebook.com/Malayalivartha