Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ആശങ്കപടര്‍ത്തി പാക്കിസ്ഥാന്‍ ജീവനക്കാരുമായി വിദേശ ചരക്കുകപ്പല്‍ വിഴിഞ്ഞം കടല്‍ വഴി; കപ്പലിനെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് ചെറുകപ്പലുകള്‍ രഹസ്യമായി പിന്തുടര്‍ന്നു

11 SEPTEMBER 2019 09:28 AM IST
മലയാളി വാര്‍ത്ത

ഏറെ ആശങ്കപടര്‍ത്തി പാക്കിസ്ഥാന്‍ ജീവനക്കാരുമായി വിദേശ ചരക്കുകപ്പല്‍ വിഴിഞ്ഞം കടല്‍ വഴി പോയി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അതീവ ജാഗ്രതാ മുന്നറിയിപ്പിനിടെ നടന്ന ഈ സംഭവം അതീവ സൂക്ഷ്മതയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിനെ നിരീക്ഷിച്ചത്. കപ്പലില്‍ നിന്നും ആരെങ്കിലും തീരത്ത് ഇറങ്ങിയോ എന്നകാര്യവും സൂക്ഷ്മമായാണ് നിരീക്ഷിച്ചത്. കപ്പലിനെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് ചെറുകപ്പലുകള്‍ രഹസ്യമായി പിന്തുടര്‍ന്നു നിരീക്ഷിക്കുകയായിരുന്നു. കേരള അതിര്‍ത്തി പിന്നിട്ടുവെങ്കിലും വ്യോമസേനയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ കപ്പലിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു. പാനമ റജിസ്‌ട്രേഷനുള്ള 'അരിയാന' എന്ന ചരക്കു കപ്പലാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്തു നിന്നു ഏകദേശം 60 കിലോ മീറ്റര്‍ അകലെ കടന്നുപോയത്. 21 ജീവനക്കാരുള്ള കപ്പലില്‍ 20 പേരും പാക്കിസ്ഥാനികളാണെന്നു കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. ഒരാള്‍ ഇത്യോപ്യയില്‍ നിന്നുള്ളയാള്‍. കെമിക്കല്‍ ടാങ്കര്‍ ആയ കപ്പല്‍ കറാച്ചി തുറമുഖത്തുനിന്നാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നതെന്നതും കപ്പലിലുള്ളവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളെന്നതുമാണ് സംശയത്തിനിട നല്‍കിയത്.

ഗുജറാത്ത് തീരത്ത് സിര്‍ ക്രീക്ക് അതിര്‍ത്തി മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക്കിസ്ഥാന്‍ ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന കരസേനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ സംശയം ഇരട്ടിച്ചു. കപ്പല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു പ്രവേശിച്ചതു മുതല്‍ കര്‍ശന നിരീക്ഷണത്തിലായി.

ക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു നേരത്തതേ മുന്നറിയിപ്പുണ്ടായിരുന്നു. ഗുജറാത്തില്‍ അറബിക്കടലിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ സാഹചര്യവും ഉണ്ടായിരുന്നു. കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ എസ്.കെ.സൈനിയായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. ബോട്ടുകള്‍ നിരീക്ഷണത്തിലാണെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്നു കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട തിരക്കുള്ളയിടങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

നേരത്തെ, കടലിനടിയിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കു പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നു നാവികസേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ് കഴിഞ്ഞ മാസം വെളുപ്പെടുത്തിയിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം ആക്രമണ രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നാവികസേനാ മേധാവി പറഞ്ഞു. കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും കരംബിര്‍ സിങ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി കൂടി ഏങ്ങനെ ആക്രമണം നടത്താമെന്നു പരിശീലനം നേടുന്നതായുള്ള ഇന്റലിജന്‍സ് വിവരങ്ങളാണ് ലഭിച്ചത്. ഭീകരവാദത്തിന്റെ മാറിയ മുഖമാണ് ഇതെന്നും ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്‍പ്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (27 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (42 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends