കാരണം വെളിപ്പെടുത്തി ശ്രീലങ്ക... ശ്രീലങ്കയുടെ പിന്മാറ്റം ഇന്ത്യയുടെ സ്വാധീനമാണെന്ന ആരോപണം വസ്തുതാവിരുദ്ധം; 2009ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില കളിക്കാര്‍ കളിക്കാനില്ല; പാകിസ്ഥാന്റെ മണ്ണില്‍ അവരെ പരാജയപ്പെടുത്തുക ലക്ഷ്യം

ശ്രീലങ്ക പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശ്രീലങ്ക. പാകിസ്ഥാനില്‍ വച്ച് നടക്കുന്ന പാര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന്റെ കാരണം ഇന്ത്യയല്ലെന്ന് വെളിപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ പിന്‍വാങ്ങിയതിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാകിസ്താന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തെ നിക്ഷേധിച്ച് കൊണ്ട് ശ്രീലങ്ക രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വാധീനമാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. 2009ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില കളിക്കാര്‍ കളിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ശ്രീലങ്കന്‍ കായികവകുപ്പ് മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു.
അവരുടെ തീരുമാനം മാനിച്ച് യാത്ര ചെയ്യാന്‍ താല്‍പര്യമുള്ള കളിക്കാരെ ടീമിള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ശക്തമായ ഒരു ടീം തന്നെയാണ് ഞങ്ങളുടേത്. പാകിസ്താനെ അവരുടെ നാട്ടില്‍വച്ചു തന്നെ തോല്‍പിക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ഫെര്‍ണാണ്ടോ കൂട്ടിച്ചേര്‍ത്തു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ടി20 നായകന്‍ ലസിത് മലിംഗ, മുന്‍ നായകരായ ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചാണ്ഡിമല്‍, സുരംഗ ലക്മല്‍, ദിമുത് കരുണരത്‌നെ, തിസര പെരേര, അകില ധനഞ്ജയ, ധനഞ്ജയ ഡി സില്‍വ, കുശാല്‍ പെരേര, നിരോഷന്‍ ഡിക്ക്‌വെല്ല എന്നിവരാണ് പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനിന്നത്.
ശ്രീലങ്കന്‍ താരങ്ങളുടെ ഐ.പി.എല്‍. കരാര്‍ റദ്ദാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് അവര്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയതെന്ന് പാകിസ്ഥാന്‍ ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ഹുസൈനാണ് ആരോപിച്ചിരുന്നു. സെപ്റ്റംബര്‍ 27 മുതലാണ് പാകിസ്ഥാനിലെ കറാച്ചിയല്‍ പരമ്ബര ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha
























