രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു; നിപയെ പ്രതിരോധിക്കാന്‍ സ്ഥിരം ജാഗ്രതാ സംവിധാനം വേണമെന്ന് കേന്ദ്രം

സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപയെ പ്രതിരോധിക്കാന്‍ കേരളത്തില്‍ സ്ഥിരം ജാഗ്രതാ സംവിധാനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി ഡപ്യൂട്ടി സെക്രട്ടറി ടി.ശശിയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയത്.
കത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു. നിപ വൈറസ് പടര്‍ത്തുന്ന പഴം തീനി വവ്വാലുകള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ മൃഗസംരക്ഷണവകുപ്പിന്റേയും വന്യജീവി വിഭാഗത്തിന്റേയും സഹായത്തോടെ കണ്ടെത്തണം. ഇവയെ തുടര്‍ച്ചയായി നിരീക്ഷിക്കണം. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യണമെന്നും കത്തില്‍ പറയുന്നു. മസ്തിഷ്‌ക ജ്വരം ഉള്‍പ്പടെ നിപയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള രോഗാവസ്ഥകളെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























