കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത് ; ഈ സത്യം കേന്ദ്രം അംഗീകരിക്കാൻ തയ്യാറാവണം ; ആരോപണവുമായി തോമസ് ഐസക്

ഇന്ത്യ നേരിടുന്നത് കടുത്ത സാമ്പത്തിക മുരടിപ്പിനെയാണെന്ന വെളിപ്പെടുത്തലുമായി ധനകാര്യമന്ത്രി തോമസ് ഐസക്. ഇതിനുള്ള ഏക പ്രതിവിധി സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് കേന്ദ്രം അംഗീകരിക്കുക എന്നതാണെന്നും ധന മന്ത്രി പറഞ്ഞു . മാന്ദ്യത്തെ നേരിടാനുള്ള വഴി സര്‍ക്കാരിന്റെ ചിലവ് ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ കൈകടത്തുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐഎംഎഫ് ) വിലയിരുത്തല്‍ പുറത്തു വന്നിരുന്നു. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ദുര്‍ബലമായതാണ് മാന്ദ്യത്തിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























