Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഥയല്ലിത് ജീവിതം... വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയില്‍ നിന്നും സ്‌നേഹചുംബനം ഏറ്റുവാങ്ങുന്ന ജഗതി ശ്രീകുമാറിന്റെ ഫോട്ടോ വൈറലാകുമ്പോള്‍ അതിന്റെ പിന്നില്‍ കനല്‍ കത്തുന്നൊരു ജീവിതമുണ്ട്

14 SEPTEMBER 2019 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിന്റെ മുപ്പത്തിയൊമ്പതാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യ ശോഭയില്‍ നിന്നും സ്‌നേഹചുംബനം ഏറ്റുവാങ്ങുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രം മലയാളികളേറ്റെടുത്തു കഴിഞ്ഞു. ഇരുവരുമറിയാതെ മകള്‍ പാര്‍വതി ഷോണാണ് ഈ ദൃശ്യം പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജഗതി ഒന്നെഴുന്നേറ്റ് കാണാന്‍ ഒന്ന് ചിരിച്ച് കാണാന്‍ കൊതിയ്ക്കുന്നവരാണ് മലയാളികള്‍. അതിനാല്‍ തന്നെ ആ ചിത്രം നെഞ്ചിലേറ്റുകയാണ്. എന്നാല്‍ ആ ചിത്രത്തിന് പിന്നില്‍ ജ്വലിക്കുന്ന ഓര്‍മ്മകളാണുള്ളത്.

ജഗതി ശ്രീകുമാറിന്റെ ജീവിതത്തില്‍ മൂന്ന് പേരാണ് കടുന്നുവന്നത്. സിനിമാ രംഗത്ത് അദ്ദേഹം കാര്യമായി പ്രശസ്തി നേടുന്നതിന് മുമ്പായിരുന്നു ജഗതി ശ്രീകുമാറിന്റെ ആദ്യ വിവാഹം. കോളേജില്‍ പ്രണയത്തിന് ഒടുവിലായിരുന്നു മല്ലികയെ ജഗതി ജീവിത സഖി ആക്കിയത്. അന്ന് മാര്‍ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമണ്‍സ് കോളേജിലെ മിന്നുന്ന താരവും. കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തിയതോടെ വീട്ടുകാരുടെ എതിര്‍പ്പ് കാരണം ഇരുവരും ഒളിച്ചോടുകയാണ് ഉണ്ടായത്. സിനിമാ സ്വപ്‌നങ്ങളെയും ഒപ്പം കൂട്ടിയായിരുന്നു ഇവരുടെ മദ്രാസിലേക്കുള്ള ഒളിച്ചോട്ടം. എന്നാല്‍ മദ്രാസില്‍ അവരെ കാത്തിരുന്നത് പ്രതീക്ഷിച്ചതു പോലുള്ള സ്വപ്‌നതുല്യമായ ജീവിതം അയിരുന്നില്ല. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു അത്.

അക്കാലത്ത് ഇരുവരും സിനിമയില്‍ അവസരം തേടി നടന്നപ്പോള്‍ ജഗതിയെ തേടി കാര്യമായ അവസങ്ങള്‍ ലഭിച്ചില്ല. അന്ന് രണ്ട് മൂന്ന് സിനിമയില്‍ മല്ലികയ്ക്ക് അവസരം ലഭിച്ചു. ഇതിനിടെയാണ് ജഗതിയുമായുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുന്നതും മല്ലിക, സുകുമാരനുമായി അടുക്കുന്നതും. ഇതോടെ ഇവരുടെ ദാമ്പത്യം തകരുകയാണ് ഉണ്ടായത്.

നാട്ടിലെത്തിയ ജഗതിയ്ക്ക് നല്ല കാലമായിരുന്നു. സിനിമയില്‍ വച്ചടി വച്ചടി കയറ്റമായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണ് ശോഭയുമായുള്ള വിവാഹം. രാജ്കുമാര്‍, പാര്‍വതി എന്നിവരാണ് മക്കള്‍.
കാലങ്ങള്‍ക്ക് ശേഷമാണ് ജഗതിക്ക് മൂന്നാമതും ഒരു ഭാര്യയുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അറിയാവുന്ന കാര്യമാണ് കാറപകടത്തോടെയാണ് മാദ്ധ്യമ വാര്‍ത്തകളില്‍ നിറഞ്ഞത്. തിരുവനന്തപുരം സ്വദേശിനി കലയായിരുന്നു ജഗതിയുടെ മൂന്നാം ഭാര്യ. ഈ ബന്ധത്തിലാണ് ശ്രീല്ക്ഷ്മി പിറന്നത്. പൊതു വേദിയില്‍ വച്ച് ശ്രീലക്ഷ്മി അച്ഛനെ കാണാന്‍ എത്തിയത് ഏറെ വാര്‍ത്തയായി.

തന്റെ വ്യക്തിജീവിതം കലാജീവിതത്തെ ഒരിക്കലും ബാധികാതിരിക്കാതെ ശ്രദ്ധിക്കാനും ജഗതി ശ്രീകുമാറിന് സാധിച്ചിരുന്നു. മല്ലിക സുകുമാരനൊപ്പവും മല്ലകയുടെ പുത്രന്‍ പൃഥ്വിരാജിന് ഒപ്പവും ഒന്നിച്ച് അഭിനയിച്ചു എന്നതാണ് ജഗതിയെ വ്യത്യസ്തനാക്കുന്നത്.

2012ല്‍ മലപ്പുറം ജില്ലയിലെ പാണമ്പ്രയിലുണ്ടായ വാഹനാപകടമാണ് ജഗതിയുടെ ജീവിതം തകിടം മറിഞ്ഞത്. അപകകടം പറ്റിയതോടെ പലരും പല കഥകളും പ്രചരിപ്പിച്ചുവെന്നാണ് ഭാര്യ ശോഭ വേദനയോടെ പറയുന്നത്. ഞങ്ങള്‍ മനഃപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയെന്നു വരെ പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. വീട്ടുചെലവിനുള്ള പണം എല്ലാ മാസവും ആ അക്കൗണ്ടിലേക്കാണ് ഇട്ടു തരാറ്. സിനിമാതാരത്തിന്റെ ഭാര്യയെന്നോ മക്കളെന്നോ ഉള്ള ജീവിതം ഞങ്ങള്‍ ഒരിക്കലും ജീവിച്ചിട്ടില്ല. ഒരു ആര്‍ഭാടവും ഉണ്ടായിരുന്നുമില്ല. ഞങ്ങള്‍ക്കു വേണ്ട വസ്ത്രങ്ങള്‍ എടുത്തു തന്നിരുന്നതു പോലും ചേട്ടനാണ്. ഒന്നു രണ്ടു സ്ഥലത്ത് വസ്തു വാങ്ങിയിരുന്നു എന്നതൊഴിച്ചാല്‍ വലിയ സമ്പാദ്യമൊന്നും ഇല്ല. ഒരുപാട് പേര്‍ക്ക് അദ്ദേഹം സഹായം ചെയ്യുമായിരുന്നു. ഇന്നു കിട്ടുന്ന തുക നാളെയും കിട്ടും എന്നായിരുന്നു വിശ്വാസം. ആ വിശ്വാസമാണ് ജഗതിയെ നമ്മുടെ ഹൃദയത്തിലേറ്റുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (43 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (54 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (2 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (3 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (4 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (4 hours ago)

Malayali Vartha Recommends