മൺസൂണിൽ പ്രതീക്ഷിച്ചതിനെക്കാൾ അധികം മഴ ലഭിച്ചു ; തുലാവര്‍ഷത്തില്‍ മഴ കുറയും; അറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മൺസൂണിൽ കേരളത്തിന് കിട്ടിയത് പ്രതീക്ഷിച്ചതിനെക്കാൾ അധികം മഴ. മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ 189 സെന്റീമീറ്ററാണ് എന്നാല്‍ 215 സെന്റീമീറ്റര്‍ മഴ ലഭിച്ചു. മാത്രമല്ല ഈ പ്രാവശ്യം തുലാവര്‍ഷത്തില്‍ മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
334 സെന്റീമീറ്ററോളം അധിക മഴ ലഭിച്ച കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 42 ശതമാനത്തോളമാണ് പാലക്കാട് അധികമഴ പെയ്തത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മുന്നൂറ് സെന്റീമീറ്ററിലേറെ മഴ ലഭിച്ചു. എന്നാൽ ഇടുക്കി വയനാട് ജില്ലകളില്‍ പ്രതീക്ഷയ്ക്ക് വിപരീതമായതാണ് സംഭവിച്ചത്. കരുതിയ മഴ കിട്ടിയില്ലെന്നാണ് വിവരം. കേരളത്തിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കൃഷിയടക്കമുള്ള കാര്യങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഈ മാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചനം.
https://www.facebook.com/Malayalivartha
























