Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമ തീയ്യറ്ററിലുള്ള പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുങ്ങിയത് അരുംകൊലയില്‍; ഒടുവില്‍ പ്രതി പിടിയില്‍; നാടിനെ നടുക്കിയ സംഭവം നടന്നത്......!!

15 SEPTEMBER 2019 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

കുറച്ചുവര്‍ഷം മുമ്ബാണ് ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവിയുടെ നേതൃത്വത്തില്‍ വര്‍ണ തിയേറ്റര്‍ വാടകയ്‌ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്. റോഡില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി മുമ്ബും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

വിരലടയാളവിദഗ്‌ധരും പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. വെട്ടാനുപയോഗിച്ച വാള്‍ വീട്ടുവളപ്പില്‍നിന്നും കണ്ടെടുത്തു. രാജന്റെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവില്‍ പോയ സംഘത്തെ പിടികൂടുന്നതിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

സിനിമാ തിയേറ്ററിലേയ്ക്കുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സമീപവാസി വെട്ടേറ്റു മരിച്ചു. ഒരാള്‍ക്ക് കുത്തേറ്റു. തിയേറ്റര്‍ നടത്തിപ്പുകാരനടക്കം നാലാളുടെ പേരില്‍ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.

മാപ്രാണം വര്‍ണ തിയേറ്ററിന് പിന്നില്‍ താമസിക്കുന്ന തളിയക്കോണം വാലത്ത് രാമന്‍കുട്ടിയുടെ മകന്‍ രാജന്‍ (67) ആണ് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. രാജന്റെ മരുമകന്‍ വിനു (35) ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന സഞ്ജയ് രവിയുടെയും മൂന്ന് ജീവനക്കാരുടെയുംപേരില്‍ പോലീസ് കേസെടുത്തു. ഇതില്‍ ഊരകം കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠനെ (25) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തിയേറ്ററിന് പിന്നിലെ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രാത്രി ഒൻപതരയോടെ വിനുവും തിയേറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയുമായി തര്‍ക്കം നടന്നിരുന്നു. രാത്രി 12 മണിയോടെ ഓട്ടോയില്‍ തിരിച്ചെത്തിയ സഞ്ജയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രാജനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുഷ്പയാണ് രാജന്റെ ഭാര്യ. മക്കള്‍: വിന്‍ഷ, വര്‍ഷ. മരുമക്കള്‍: വിനു, ഷൈന്‍.

വീടിന്റെ ഗേറ്റ്‌ തുറന്ന രാജന് തലയിലും പുറത്തും കൈയിലും വെട്ടേറ്റു. തടയാന്‍ ചെന്ന വിനുവിന് ഇടുപ്പില്‍ രണ്ടിടത്തടക്കം മൂന്നിടത്ത് കുത്തേല്‍ക്കുകയുമായിരുന്നു. ഇരുവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രാജന്‍ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. വിനു അപകടനില തരണം ചെയ്തു.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ തിയേറ്റര്‍ ഉപരോധിച്ചെങ്കിലും ഇരിങ്ങാലക്കുട സി.ഐ. പി.ആര്‍. ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.

ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് രൂപവത്‌കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് സി.ഐ. പി.ആര്‍. ബിജോയ്, എസ്.ഐ. സുബിന്ത് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (48 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (59 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (2 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (3 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (4 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (4 hours ago)

Malayali Vartha Recommends