Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഇനിയല്ലേ കളികള്‍... യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി; തുഷാറിന് പാര്‍ട്ടി പ്രവര്‍ത്തകരുടേയും എസ്എന്‍ഡിപി പ്രവര്‍ത്തകരുടേയും ഉജ്ജ്വല സ്വീകരണം; നാസില്‍ അബ്ദുള്ളയ്‌ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് തുഷാര്‍

15 SEPTEMBER 2019 12:19 PM IST
മലയാളി വാര്‍ത്ത

ശരിക്കും പറഞ്ഞാല്‍ ഇങ്ങനെയൊരു സംഭവം ജീവിതത്തില്‍ ഉണ്ടാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഒരിക്കലും കരുതിയില്ല. ദൈവത്തെ നേരിട്ട് കണ്ട പ്രതീതിയാണ് യുഎഇയില്‍ തുഷാറിനെ സംബന്ധിച്ചടുത്തോളം സംഭവിച്ചത്. അപ്രതീക്ഷിതമായി അന്യദേശത്ത് ചെക്ക്‌കേസില്‍പ്പെട്ട് ജയിലിലാകുക, കോടിക്കണക്കിന് രൂപ നല്‍കി സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കുക, ഒരു രൂപ പോലും നല്‍കാതെ കേസില്‍ നിന്നൂരുക... എല്ലാം ഒരു യോഗം പോലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയെ സംബന്ധിച്ച്.

യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി അവസാനം കേരളത്തിലെത്തി. കേസില്‍ നിന്ന് മോചിതനായതിനെ തുടര്‍ന്നാണ് തുഷാറിന് കേരളത്തിലേക്ക് തിരിക്കാന്‍ സാധിച്ചത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് രാവിലെ 9.15 നാണ് തുഷാര്‍ നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ വലിയ വരവേല്‍പ്പാണ് തുഷാറിന് ലഭിച്ചത്. എസ്എന്‍ഡിപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്.

വ്യാഴാഴ്ച ദുബായില്‍ നിന്ന് തിരിക്കാനാണ് തുഷാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിമാനം വൈകിയതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച കേരളത്തില്‍ ചതയദിനാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ യാത്ര ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് നേരത്തെ കോടതിയില്‍ ജാമ്യമായി സമര്‍പ്പിച്ചിരുന്നെങ്കിലും അതും കഴിഞ്ഞദിവസം തിരിച്ചുനല്‍കി. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്ക്ക് കേസ് തെളിയിക്കാനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്മാന്‍ കോടതി കേസ് തള്ളിയത്. ചെക്ക് കേസ് നല്‍കിയ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്‌ക്കെതിരേ തുഷാര്‍ യുഎഇയില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് തുഷാര്‍ വ്യക്തമാക്കിയത്. ഗൂഢാലോചന, കൃത്രിമ രേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.

അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരേ ഉണ്ടായിരുന്ന ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്ത് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് നാസിലിനെതിരേ തുഷാര്‍ നിയമ നടപടിക്കൊരുങ്ങുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ തടവും നാടുകടത്തലും ശിക്ഷലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലെനെതിരേ നിയമ പോരാട്ടം നടത്താനാണ് നീക്കം. തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളികളായവരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് തുഷാറിന്റെ ശ്രമം. അതേസമയം തന്നെ കേരളത്തിലും നാസിലിനെ കുടുക്കാനുള്ള നീക്കം നടത്താനും സാധ്യതയേറെയാണ്.

തുഷാര്‍ വെള്ളാപ്പള്ളി പത്തുവര്‍ഷം മുമ്പ് നിര്‍ത്തിപ്പോയ ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പേരിലുള്ള ചെക്കാണ് പ്രശ്‌നമായത്. കമ്പനിയുടെ ഉപകരാര്‍ നല്‍കിയിരുന്നത് തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കായിരുന്നു. പത്തു ദശലക്ഷം ദിര്‍ഹം (19 കോടി രൂപ) നല്‍കാനുണ്ടായിരുന്നെന്നാണ് നാസില്‍ അബ്ദുല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതാണിപ്പോള്‍ പൊളിഞ്ഞത്.

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിക്കാന്‍ ഏറെ സഹായിച്ചത് പ്രമുഖ പ്രവാസി വ്യവസായിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. ആവശ്യമായ ജാമ്യത്തുക കെട്ടിവച്ചാണ് തുഷാര്‍ ജയില്‍ മോചിതനായത്. തുഷാര്‍ അറസ്റ്റിലായെന്ന വിവരം കിട്ടിയ ഉടനെ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് യൂസഫലി പ്രശ്‌നത്തില്‍ ഇടപെട്ടത്. അതേസമയം യൂസഫലിക്ക് ഇതിന്റെ പേരില്‍ വലിയ പേരുദോഷവും കേള്‍ക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അധിഷേപം കടുക്കുകയും ചിലര്‍ അതിന്റെ പേരില്‍ ഗള്‍ഫില്‍ അറസ്റ്റിലാകുകയും ചെയ്തു. അങ്ങനെ സംഭവ ബഹുലമായ ദിവസങ്ങള്‍ക്ക് ശേഷമാണ് തുഷാര്‍ നാട്ടിലെത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (13 minutes ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (13 minutes ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (36 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (49 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (1 hour ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (2 hours ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (3 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (3 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

Malayali Vartha Recommends