Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഒന്ന് സംസാരിച്ച് നിന്നതാ... സദാചാര സംഘം ചോദ്യം ചെയ്ത്‌ മർദ്ദിച്ചു; കത്തി പിടിച്ചുവാങ്ങി സദാചാരക്കാരനെ കുത്തി:- വന്നവനും പോയവനുമെല്ലാം പരിക്ക്- തൊടുപുഴയിൽ സംഭവിച്ചത്

15 SEPTEMBER 2019 12:09 PM IST
മലയാളി വാര്‍ത്ത

സദാചാരഗുണ്ടകൾക്ക് മുന്നിൽ പേടിച്ചരണ്ടുപോയ പതിനേഴുകാരിയെ രക്ഷിക്കാൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ അക്രമിയെ കുത്തിമലർത്തിയ സുഹൃത്തിന്റെ അതിസാഹസകഥയാണ് തൊടുപുഴയിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ചുനിന്ന യുവാവിനെ സദാചാരപോലീസ് ചമഞ്ഞ് മൂന്നുപേര്‍ ചോദ്യംചെയ്യുകയും, 17കാരിയെ കടന്നുപിടിക്കുകയും ചെയ്തതോടെ തുടര്‍ന്നുണ്ടായ ആക്രമണം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി യുവാവ്‌ സംസാരിച്ചതു ചോദ്യംചെയ്‌ത്‌ അക്രമം അഴിച്ചുവിട്ട മൂന്നംഗസംഘത്തിലെ കരിങ്കുന്നം പ്ലാന്റേഷന്‍ സ്വദേശി ചേലത്തില്‍ ലിബിൻ തോളില്‍ ആഴത്തില്‍ കുത്തേറ്റ് കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ ചകിത്സയിലാണ്. ക്രൂര മർദ്ദനത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെ സുഹൃത്തായ ബിനുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുത്തേറ്റ 27കാരനും, മണക്കാട് വള്ളോംകല്ലേല്‍ അനന്തു(20), പെരുമ്പിള്ളിച്ചിറ കരിമലക്കോട്ടില്‍ ശ്യാംലാല്‍ (31) എന്നിവരാണ് പെൺകുട്ടിയെയും, സുഹൃത്തായ 20കാരനെയും ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30-ഓടെ തൊടുപുഴ ടൗണില്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപം ഐ.എം.എ. റോഡിലായിരുന്നു സംഭവം. പെണ്‍കുട്ടിക്കൊപ്പം ബിനു സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതുകണ്ട് സമീപത്തെ പള്ളിയില്‍ മാമോദീസാ ചടങ്ങിനെത്തിയ ലിബിനും ശ്യാംലാലും അനന്തുവും അടുത്തെത്തി ചോദ്യംചെയ്തു. പെണ്‍കുട്ടി തന്റെ അയല്‍വാസിയാണെന്നും വീട്ടിലറിയിക്കുമെന്നും ഇതിലൊരാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഇവര്‍, ബിനുവിനെ കല്ലിന് അടിച്ചുവീഴ്ത്തിയശേഷം നിലത്തിട്ട് ചവിട്ടി. യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങിയതോടെ അക്രമിസംഘത്തിലൊരാള്‍ കുത്താന്‍ കത്തിയെടുത്തു. ഇവരില്‍നിന്നും കത്തി പിടിച്ചുവാങ്ങി ബിനു ലിബിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലിബിന്റെ തോളില്‍ രണ്ടര സെന്റിമീറ്ററില്‍ ആഴത്തില്‍ പിച്ചാത്തി തുളച്ചുകയറി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കത്തി ഊരിയെടുക്കാനാവാത്തതിനെത്തുടര്‍ന്ന് വാസ്‌ക്കുലര്‍ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസാരിച്ചുനിന്ന തന്നെ മൂന്നംഗ സംഘം കൈയില്‍ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കിയിരിക്കുന്നത്. ബിനുവിനെ അടിച്ചു വീഴ്‌ത്തി നിലത്തിട്ടു ചവിട്ടുകയും കല്ലുകൊണ്ട്‌ തലയ്‌ക്കടിച്ച്‌ പരുക്കേല്‍പ്പിക്കുകയും ചെയ്‌തതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍ ബിനു കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തിയെന്നാണ്‌ മറ്റുമൂന്നു പേരുടെയും മൊഴി.

ബിനു പെണ്‍കുട്ടിയെ മര്‍ദിക്കുന്നതുകണ്ട്‌ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തിനിടയാക്കിയതെന്നാണ്‌ അക്രമം നടത്തിയവര്‍ പോലീസിന്‌ നല്‍കിയ മൊഴി. സദാചാര ഗുണ്ടായിസത്തിനു പുറമേ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികള്‍ക്കതിരേ പോക്‌സോ വകുപ്പു പ്രകാരവും പോലീസ് കേസെടുത്തു. ബിനുവിനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞ്‌ തൊടുപുഴ എസ്‌.ഐ: എന്‍.പി സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി നാലു പേരെയും കസ്‌റ്റഡിയിലെടുത്ത്‌ ആശുപത്രിയിലാക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന നാലുപേരും പോലീസ്‌ നിരീക്ഷണത്തിലാണ്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (13 minutes ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (13 minutes ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (36 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (49 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (1 hour ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (2 hours ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (3 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (3 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

Malayali Vartha Recommends