പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് പി.എസ്.സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും

പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് പി.എസ്.സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഐക്യമലയാള പ്രസ്ഥാനം തീരുമാനിച്ചിരിക്കുന്നത് സമരം ശക്തമാക്കാനാണ്്.പക്ഷേ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണെന്നാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്.
അതേസമയം പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നു.
"
https://www.facebook.com/Malayalivartha
























