മരട് ഫ്‌ലാ്റ്റ് പ്രശ്‌നം.... ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

മരടിലെ ഫ്‌ലാ്റ്റ് പൊളിക്കുന്ന പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഫ്‌ലാ്റ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം, ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ധര്‍ണ്ണ നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഈ മാര്‍ച്ച്. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാ്റ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.
ഇതിന്റെ പശ്ചാത്തലത്തില്‍ മരട് നഗരസഭ ഫ്‌ലാ്റ്റ് ഒഴിഞ്ഞുപോകാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.തുടര്‍ന്ന് ഫ്‌ലാ്റ്റ് പൊളിച്ചു നീക്കാന്‍ താല്‍പര്യമുള്ള കമ്പനികളുടെ ടെന്‍ഡര്‍ വിളിച്ചു. ഫ്‌ലാ്റ്റ് പൊളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അഞ്ച് കമ്പനികളാണ് നഗരസഭയെ സമീപിച്ചത്. ടെണ്ടര്‍ ഏത് കമ്പനിക്ക് നല്‍കണം എന്നതിന് അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഒരു കാരണവശാലും ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് ഫ്‌ലാറ്റുടമകളുടെ നിലപാട്.
"
https://www.facebook.com/Malayalivartha
























