കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും, 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. ഇന്ന് പൂജകള്‍ ഒന്നും തന്നെ ഇല്ല.
നാളെ മുതല്‍ നെയ്യഭിഷേകവും, പൂജകളും നടക്കും. ഓണത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 10 ന് തുറന്നിരുന്നു. ഓണത്തിന്റെ പൂജകള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 13 ന് രാത്രിയാണ് ശബരിമല നട അടച്ചിരുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ ദിവസം സന്നിധാനത്ത് എത്തിയിരുന്നത്. ഇന്ന് തുറക്കുന്ന നട 21ന് രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും.
https://www.facebook.com/Malayalivartha
























