ഒക്ടോബര്‍ എട്ടിന് മുന്‍പായി വിവിധ ക്ഷേത്രങ്ങളും റെയില്‍വെ സ്റ്റേഷനും ബോംബിട്ട് തകര്‍ക്കുമെന്ന് ജയ്‌ഷെ ഭീകരരുടെ ഭീഷണി

കറാച്ചിയില്‍ നിന്ന് മസൂദ് എന്ന വ്യക്തി പോലീസിനയച്ച കത്തിന്റെ വിവരങ്ങള്‍ ഉന്നത പോലീസ് നേതൃത്വം പുറത്തുവിട്ടു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റേതാവാം കത്തെന്നാണ് അനുമാനം. ഭീഷണിക്ക് പിന്നാലെ രേവാരി ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചിട്ടുണ്ട്. ഹരിയാനയെ മുള്‍മുനയില്‍ നിര്‍ത്തി ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ ഭീഷണി. ഹരിയാനയിലെ രേവാരി ജങ്ഷന്‍ റെയില്‍വെ സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഭീഷണിപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒക്ടോബര്‍ എട്ടിന് മുന്‍പായി വിവിധ ക്ഷേത്രങ്ങളും റെയില്‍വെ സ്റ്റേഷനും ബോംബിട്ട് തകര്‍ക്കുമെന്നാണ് ഭീഷണി.
https://www.facebook.com/Malayalivartha
























