മില്‍മ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ഇന്ന് യോഗം ചേരും... ഇളം നീല കവര്‍ പാലിന് ലിറ്ററിന് 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന് ലിറ്ററിന് 41 ല്‍ നിന്ന് 45 രൂപയുമാകും

മില്‍മ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോര്‍ഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വര്‍ദ്ധന ശനിയാഴ്ച മുതലാണ് നിലവില്‍ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് നാല് രൂപ കൂടും. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയര്‍ന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.
ഇതോടെ ഇളം നീല കവര്‍ പാലിന് ലിറ്ററിന് 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന് ലിറ്ററിന് 41 ല്‍ നിന്ന് 45 രൂപയുമാകും.
https://www.facebook.com/Malayalivartha
























