വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ഐ.എം.എ. ശക്തമായി അപലപിക്കുന്നുവെന്ന് തിരുവന്തപുരം ഐ.എം.എ. പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യേണ്ടതാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതാണെന്നും അവര്‍ വ്യക്തമാക്കി.
2012ല്‍ സര്‍ക്കാര്‍ പാസാക്കിയ ആശുപത്രി സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാത്തത് കൊണ്ടാണ് ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുന്നതെന്ന് ഐ.എം.എ ആരോപിച്ചു. സംസ്ഥാനത്തെ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും നേരെ രോഗികകളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും ഉള്‍പ്പെടെ ആക്രമണം ഉണ്ടാകുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് ആശുപത്രി സംരക്ഷണനിയമം പാസാക്കിയത്. ആക്രമണം നടത്തുന്ന പ്രതികള്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ആശുപത്രിക്കുണ്ടായ നാശനഷ്ടം പ്രതികളില്‍ നിന്ന് ഈടാക്കണം. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസ് എടുക്കണം. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആറ് മാസം തടവ് ശിക്ഷ നല്‍കണം. എന്നീ കര്‍ശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ബില്‍ കേരളത്തില്‍ വൈകിയാണ് പാസാക്കിയത്. 2010ല്‍ മാത്രം കേരളത്തിലെ ആശുപത്രികള്‍ക്ക് നേരെ 30 ഓളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രികള്‍ക്കും ജീണ്ടവനക്കാര്‍ക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രോഗികള്‍ക്കെതിരെ കൂടിയാണെന്നാണ് ഐ.എം.എയുടെ വിലയിരുത്തല്‍. കാരണം ഡോക്ടര്‍മാരും നഴ്‌സുമാരും ആക്രമിക്കപ്പെടുന്നതോടെ രോഗികള്‍ക്ക് ചികിത്സനിഷേധിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























