ബന്ധുവിനോടൊപ്പം കുളിക്കാനെത്തിയ കുട്ടി ഒഴുക്കിൽ പെട്ടു; രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ 28കാരിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ യുവതിക്ക് ദാരുണാന്ത്യം. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി അമൃത (28) ആണ് മരിച്ചത്. തോട്ടത്തിൻ കടവിലായിരുന്നു സംഭവം. ബന്ധുവിനോടൊപ്പം കുളിക്കാനെത്തിയ കുട്ടി ഒഴുക്കിൽപെട്ടപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അമൃത മുങ്ങി മരിച്ചത്. ഒഴുക്കിൽപ്പെട്ട കുട്ടി നീന്തി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























