Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം, ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു

16 SEPTEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം. ഇതേ തുടര്‍ന്ന് ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ എന്‍സിപി വിട്ടു. എന്‍സിപിയിലെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുള്ള കൂട്ടരാജി ഇടത് മുന്നണിയെ വെട്ടിലാക്കി. മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തുടക്കംമുതലേ മുറുമുറുപ്പുണ്ടായിരുന്നു. അത് അവസാനനിമിഷം പൊട്ടിത്തെറിയാവുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കാണ് രാജികത്ത് കൈമാറിയത്. ഉഴവൂര്‍ വിജയനൊപ്പം നിന്നിരുന്ന തങ്ങളെ നേതൃത്വം അവഗണിച്ചെന്ന് ജേക്കബ് പുതുപ്പള്ളി ആരോപിച്ചു.

രാജിവെച്ചവര്‍ മറ്റ് പാര്‍ട്ടികളിലോ മുന്നണികളിലോ ചേരില്ല. താമസിക്കാതെ കൂടുതല്‍ പേര്‍ എന്‍.സി.പി വിടുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ഇതുകൊണ്ടൊന്നും പാലായില്‍ മാണി സി. കാപ്പന്‍ പരാജയപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഏതാനും പേര്‍ രാജിവച്ചത് വലിയ സംഭവമല്ല. പരാതിയുള്ളവര്‍ നേതൃത്വത്തെ അറിയിക്കണമായിരുന്നു. മാണി സി. കാപ്പന്‍ ജയിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ പ്രമുഖനേതാവും പ്രവര്‍ത്തകരും രാജിവെച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷം തോമസ് ചാണ്ടി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആക്ഷേപം. എ.കെ ശശീന്ദ്രന്‍ മന്ത്രിയായതോടെയാണ് ദേശീയനേതൃത്വം തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റാക്കിയത്.

തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ ഉഴവൂര്‍ വിജയനായിരുന്നു പ്രസിഡന്റ്. അന്നൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കനുസരിച്ചായിരുന്നു എല്ലാവരും പ്രവര്‍ത്തിച്ചത്. ഇതേ തുടര്‍ന്ന് ഉഴവൂരിനെ മാനസികമായി തളര്‍ത്താന്‍ തോമസ് ചാണ്ടിയും കൂട്ടരും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ അത് വെളിപ്പെടുത്തിയിരുന്നു. ഉഴവൂര്‍ വിജയനോട് തോമസ് ചാണ്ടി പക്ഷത്തെ ചില നേതാക്കള്‍ മോശമായി സംസാരിച്ചതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെ അഴിമതി നടത്താന്‍ നടത്തിയ നീക്കം ഉഴവൂര്‍ വിജയന്‍ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഉഴവൂര്‍ ഇടപെട്ട് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍കെണി വിവാദത്തില്‍ അദ്ദേഹം രാജിവെച്ചതോടെ തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ എത്തുകയായിരുന്നു. ഫോണ്‍കെണിയിലും എന്‍.സി.പിയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നിര്‍മിച്ചത് വിവാദമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടിരാജിവയ്ക്കുകയും എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുകയും ചെയ്തു. ആ സമയം പാര്‍ട്ടിയുടെ നിയന്ത്രണം തോമസ് ചാണ്ടിയുടെ കയ്യിലായി. കേന്ദ്രനേതാവ് പ്രഫുല്‍പട്ടേല്‍ പങ്കെടുത്ത സംസ്ഥാന സമിതിയോഗത്തിലാണ് തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റ് ആക്കിയത്. അതിന് ശേഷം ഉഴവൂര്‍ വിജയനൊപ്പം നിന്നവരെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് ആക്ഷേപം. പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെ മാണി സി. കാപ്പന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയിരുന്നു. അതിനെതിരെ സംസ്ഥാന പ്രസിഡന്റ് യാതൊരു തരത്തിലുമുള്ള അച്ചടക്കനടപടി സ്വീകരിച്ചില്ല. നാല് തവണ മത്സരിച്ച് പരാജയപ്പെട്ടയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതും പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം ഇടത് മുന്നണിക്കും എന്‍.സി.പിക്കും പാലായില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 minute ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (16 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (20 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (23 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (30 minutes ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (31 minutes ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (41 minutes ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (45 minutes ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (56 minutes ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (59 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (1 hour ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (1 hour ago)

Malayali Vartha Recommends