ദിലീപിനെതിരെ നടി സുപ്രീംകോടതിയില്‍..മെമ്മറികാർഡ് ദിലീപിന് ഒരിക്കലും നൽകരുത്..നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം

നടിയെ തട്ടികൊണ്ടിപോയി ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടി സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അഭ്യര്‍ത്ഥിച്ചുക്കൊണ്ടുള്ള പ്രത്യേകാപേക്ഷയും നല്‍കിയിട്ടുണ്ട്..
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും . നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും നടി ഹർജിയിൽ വ്യക്തമാക്കി. കേസിലെ നിര്‍ണായക രേഖകളും മുദ്ര വച്ച കവറില്‍ കൈമാറിയിട്ടുണ്ട്. 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും
മെമ്മറി കാർഡ് രേഖയാണെന്നും അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇക്കാര്യം അവശ്യപ്പെട്ട് സമർപ്പിച്ച് ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നത്.
മെമ്മറികാർഡിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപ് വാദിച്ചത് . ഒരു സ്ത്രീയുടെ ശബ്ദമുണ്ടായിരുന്നത് മായ്ച്ചുകളഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് അത്യാവശ്യമാണ്. പ്രതിയെന്ന നിലയില്‍ തെളിവ് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു
തെളിവുകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍, അതു രേഖയല്ല തൊണ്ടി മുതലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.എന്തുതരം തെളിവായാണു പൊലീസ് ദൃശ്യങ്ങള്‍ സമര്‍പ്പിച്ചതെന്നും കോടതി പരിശോധിക്കും. കേസിലെ നിര്‍ണായക തെളിവാണ് മെമ്മറി കാര്‍ഡ്. നേരത്തേ ഈ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു
മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രിം കോടതി ചോദിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാര്‍ഡ് കിട്ടിയാല്‍ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടെന്ന് മുകുള്‍ റോഹ്തഗി വാദിച്ചു. മെമ്മറികാര്‍ഡ് രേഖയല്ല, അത് പുറത്തുവിട്ടാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെന്‍സിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോള്‍ നല്‍കാന്‍ ആകില്ലെന്ന ഹൈക്കോടതി തീര്‍പ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു
മെമ്മറി കാര്‍ഡ്, രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനാല്‍ കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടിയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ, കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ബി.സന്ധ്യ ഐ.പി.എസ്. ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവര്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയിരുന്നു
https://www.facebook.com/Malayalivartha
























