അഞ്ചലില്‍ ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയ ബേക്കറി പൂട്ടിച്ചു

അഞ്ചല്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയില്‍ നിന്നും ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഏറം ലക്ഷം വീട് സ്വദേശി സജിന്റെ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരും ഭക്ഷ്യ വിഷബാധയാണെന്ന് സ്ഥിരീകരിച്ചതോടെ സജിന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ബേക്കറിയില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു. അധികൃതര്‍ ബേക്കറി താത്കാലികമായി അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച ശേഷമാകും ബേക്കറിക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.
https://www.facebook.com/Malayalivartha
























