ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു, മൂന്നു മാസമായി ചികിത്സയിലായിരുന്നു, ഇന്നു പുലര്‍ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം, എഴുപതു കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍

ചലച്ചിത്ര നടന്‍ സത്താര്‍(67) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.എഴുപതു കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. പിന്നീട് സ്വഭാവ നടനായും പേരെടുത്തു.1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് ആണ് ആദ്യ സിനിമ.
അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ 148 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. 2014ല്‍ കരീം സംവിധാനം ചെയ്ത 'പറയാന്‍ ബാക്കിവെച്ചത്' അവസാന സിനിമ.

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























