സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധനവ് മറ്റെന്നാള്‍ മുതല്‍ നിലവില്‍ വരും... ലിറ്ററിന് നാലു രൂപയാണ് വര്‍ദ്ധനവ്

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധനവ് മറ്റെന്നാള്‍ മുതല്‍ നിലവില്‍ വരും. നാല് രൂപയാണ് ലിറ്ററിന് വര്‍ദ്ധിച്ചത്. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും.ഇന്നലെ ചേര്‍ന്ന മില്‍മ ഭരണ സമിതി യോഗമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. 6 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും മൂന്നുപൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരുപൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നല്‍കും.
https://www.facebook.com/Malayalivartha
























