Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും കരിമണല്‍... കരിമണല്‍ സ്വകാര്യ മേഖലയില്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമെന്ന് സൂചന; വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം കരാര്‍ പൊടി തട്ടിയെടുക്കാന്‍ നീക്കം; സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് പറയുമ്പോഴും ആ ഫയല്‍ നീക്കം എന്തിന്

17 SEPTEMBER 2019 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

കരിമണല്‍ സ്വകാര്യ മേഖലയില്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും. വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം കരാര്‍ പൊടി തട്ടിയെടുക്കാനാണ് നീക്കം. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം നടത്താനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വ്യവസായ വകുപ്പ് സമര്‍പ്പിച്ചത്.

സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു എന്നതാണ് ചോദ്യം . കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ മറികടന്നാണ് വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമാണ്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നതിന്റെ ഉത്തരവാദിത്തം വ്യവസായ മന്ത്രിക്കാണ്. എന്നാല്‍ ചൂടു വെള്ളത്തില്‍ വീണ ഇ പി ജയരാജന്‍ പാര്‍ട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിയില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അത് പാര്‍ട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ്.

ഇതിനു പിന്നാലെ ഗൂഡാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ തുനിയുന്നത്.

ഖനനത്തിന് അനുമതി നല്‍കിയത് ലോക്‌സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടിക്കണക്കിന് രൂപയാണ് സ്വകാര്യ ഖനന കരാറിലൂടെ മറിഞ്ഞത്. കരിമണല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്. തെരഞ്ഞടുപ്പില്‍ അഴിമതിക്കുള്ള കാഹളമാണ് ഇതിലൂടെ മുഴങ്ങുന്നതെന്ന് ആരോപിക്കുന്നതില്‍ തെറ്റില്ല. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തില്‍ മുതലാളിമാരുടെ കടാക്ഷം സിപിഎമ്മിന് മേല്‍ എന്നും ഉണ്ടായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി ഡി യുടെ കണക്കുകൾ..  (8 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (44 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends