Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കിടന്നിട്ട് ഉറക്കം വരുന്നില്ല... ഭരണപക്ഷത്തായിരുന്നാലും പ്രതിപക്ഷത്തായിരുന്നാലും അഴിമതികള്‍ നോക്കിനില്‍ക്കുന്ന ആളല്ല വി.എസ്.; ഫ്‌ളാറ്റ് മുതലാളിമാര്‍ക്ക് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ കനത്ത വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍

17 SEPTEMBER 2019 02:22 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരുടെ മനസറിഞ്ഞ നേതാവാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ ജനകീയ നിലപാടുകളാണ് ഈ 96 ആം വയസിലും സജീവമാക്കുന്നത്. അല്ലെങ്കില്‍ തന്നെ മരട് വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. എന്നാല്‍ അഴിമതി നടത്തിയ മുതലാളിമാര്‍ക്കെതിരെ ആരും മിണ്ടുന്നില്ല. അതിനെ പൊളിച്ചടുക്കുകയാണ് വി.എസ്.

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്നത്. ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫ്‌ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉണ്ടായത്. എന്നാല്‍, നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നു. പിന്നീട് അത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ചില വമ്പന്മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രമെന്നും ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാറ്റൂര്‍ ഫ്‌ളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താന്‍ നിയമ നടപടി സ്വീകരിച്ചു വരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു. നിര്‍മാണത്തിന്റെയും വിറ്റഴിക്കലിന്റെയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും പിന്നീട് നിയമ നടപടി പൂര്‍ത്തിയാവുമ്‌ബോള്‍ അതിന്റെ ബാധ്യത പൊതുജനം ഏറ്റെടുക്കമെന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളതെന്നും ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തന്നെയാണ് പാലാരിവട്ടം അഴിമതി കഥയും പൊങ്ങിവരുന്നത്. ഇതിനെതിരെ വിലയ ജനരോക്ഷമാണ് ഉയരുന്നത്. പാലാരിവട്ടത്തെ അഴിമതിപ്പാലം ജനങ്ങളുടെ നികുതിപ്പണം മുടക്കി പൊളിച്ചുപണിയാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഫ്‌ളാറ്റ് നിര്‍മാതാക്കളും ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്നു കെട്ടിപ്പൊക്കിയ അഴിമതി ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണ്. മാഫിയകളുടെ ദുഷ് പ്രവൃത്തികള്‍ക്കു വിലകൊടുക്കുന്നതു പൊതുജനവും. യഥാര്‍ത്ഥ കുറ്റക്കാര്‍ കാണാമറയത്തു സുരക്ഷിതരായിരിക്കുന്നു. അതിനെതിരെയാണ് വിഎസ് പ്രതികരിച്ചത്.

മരട് ഫ്‌ളാറ്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമപരമായ പോംവഴിയില്ലെന്നും രാഷ്ട്രീയപരിഹാരം മാത്രമേ മുന്നിലുള്ളൂവെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. തീരദേശ നിയന്ത്രണനിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുക എന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്നു സര്‍വകക്ഷി യോഗത്തില്‍ മുന്നോട്ടുവയ്ക്കും. കേന്ദ്ര തീരദേശനിയന്ത്രണ നിയമ(1991)ത്തിലെ വിജ്ഞാപനപ്രകാരം, മരട് പഞ്ചായത്തായിരിക്കേ കാറ്റഗറി മൂന്ന് മേഖലയിലായിരുന്നു. അവിടെ ഫ്‌ളാറ്റ് നിര്‍മാണം അനുവദനീയമല്ല. പാലം പൊളിച്ചതു പോലെ മരട് പ്രശ്‌നവും പരിഹരിക്കാമെന്നാണു സര്‍ക്കാര്‍ നിലപാട്. അതിനു കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി നടത്തണം. ഇതോടെ രക്ഷപ്പെടുന്നത് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചവരാണ്. നിരപരാധികളായ ഫ്‌ളാറ്റ് താമസക്കാരെ രക്ഷിക്കുമ്പോള്‍ തന്നെ മുതലാളിമാരുടെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവരികയാണ് വി.എസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (44 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (53 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (58 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (2 hours ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends