പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിന്റെ ടയറിനുള്ളിൽ കുടുങ്ങിപ്പോയ യുവാവിന് അത്ഭുതകരമായ രക്ഷപെടൽ

പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിന്റെ ടയറിനുള്ളിൽ കുടുങ്ങിപ്പോയ ആൾ അത്ഭുതകരമായി രക്ഷപെട്ടു. കോടഞ്ചേരി റൂട്ടിൽ ഓടുന്ന ഹാപ്പി ടോപ്പ് ബസാണ് അപകടം വരുത്തിയത്. സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറുകയായിരുന്നു. ദേശീയപാതയിൽ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങുന്നത് ദൃശ്യങ്ങളില്‍ തന്നെ കാണാൻ കഴിയും. വഴിയാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നായിരുന്നു ബസ് നിര്‍ത്തിയത്. അത്ഭുതകരമായാണ് ടയറിനുള്ളില്‍ കുടുങ്ങിയയാൾ രക്ഷപ്പെട്ടത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കു പറ്റി. ഏതാനും ബൈക്കുകളും അശ്രദ്ധമായി വന്ന ബസ്സിടിച്ച് തകര്‍ന്നിരുന്നു. ബസ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























