സ്കൂളുകളും കോളേജുകളും നിറഞ്ഞ വിദ്യാനഗർ ക്യാമ്പസിൽ, മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി പുറത്ത് നിന്ന് അമിത വേഗതയിൽ കാറോടിച്ച് കയറ്റി അഞ്ചാംക്ലാസ് വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ചു; സാരമായ പരിക്കുകളോടെ വിദ്യാർത്ഥികൾ ചികിത്സയിൽ

മാർ ഇവാനിയോസ് ക്യാമ്പസിൽ അമിത വേഗതയിലോടിച്ച കാറിടിച്ച് രണ്ടു സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവാനിയോസ് വിദ്യാനഗർ ക്യാമ്പസിലുള്ള സർവോദയ വിദ്യാലയത്തിലെ രണ്ടു കുട്ടികളെയാണ് കോളേജ് വിദ്യാർത്ഥി ഓടിച്ച കാറിടിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ റിത ഷെരിഫ്, അഭിനവ് എന്നിവർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും, കുന്നുകുഴി സ്വദേശിയുമായ രാഗേഷിനെ ( 19) മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്കൂളുകളും കോളേജുകളും നിറഞ്ഞ വിദ്യാനഗർ ക്യാമ്പസിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം നടന്നത്. പുറത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ കാർ തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ വീണ്ടും പാഞ്ഞു. വീട്ടിലേയ്ക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. റിത ഷെരീഫിന് നാട്ടിലിനു പരിക്കേൽക്കുകയും, അഭിനവിന്റെ കാലൊടിയുകയും ചെയ്തു. തുടർന്ന് പ്രതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് പോലീസ് വിട്ടയച്ചു.
https://www.facebook.com/Malayalivartha
























