Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും കുരുക്കിൽ; മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ വെട്ടിലാക്കി കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ

17 SEPTEMBER 2019 05:23 PM IST
മലയാളി വാര്‍ത്ത

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ വെട്ടിലാക്കി കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ. സംഭവത്തിൽ ദേവികുളം കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതിൽ മനംനൊന്ത് കട്ടപ്പന സ്വദേശിയായ ശിവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സബ് കലക്ടർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. ശിവന്റെ സഹോദര പുത്രനായ കെ.ബി. പ്രദീപ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

2017ലാണ് ശിവൻ ആത്മഹത്യ ചെയ്തത്. വ്യാജ ആധാരമുണ്ടാക്കിയാണ് ബന്ധുക്കൾ തന്റെ ഭൂമി കൈക്കലാക്കിയതെന്ന് കാണിച്ച് ഇയാൾ ശ്രീറാമിന് പരാതി നൽകിയിരുന്നു. എന്നാൽ തന്റെ അമ്മാവൻ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ മുൻ സബ് കളക്ടർ തയാറായില്ലെന്ന് പ്രദീപ് പരാതിയിൽ പറയുന്നു. തുടർനടപടികളായി ശ്രീറാമിന്റെ ഓഫീസിൽ വിവരാവകാശവും നൽകിയിരുന്നു. എന്നാൽ നാല് തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരൻ ഹാജരായില്ല എന്ന മറുപടിയാണ് ഓഫീസിൽ നിന്നും ലഭിച്ചത്. ഇതുപക്ഷേ ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നും പ്രദീപ് ആരോപിക്കുന്നു. ശിവൻ പരാതി നൽകും മുൻപ് തന്നെ ഇയാൾ ഹാജരാകണമെന്ന് കാണിച്ച് ശ്രീറാം നോട്ടീസയച്ചതായാണ് പരാതിയിൽ പറയുന്നത്. നടപടിയുമായി മുന്നോട്ട് നീങ്ങാതിരുന്ന ശ്രീറാം ഭൂമിതട്ടിപ്പ് നടത്തിയവരെ സഹായിക്കുകയാണ് ചെയ്തതെന്നും അതിൽ മനംനൊന്താണ് തന്റെ അമ്മാവൻ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഭൂമി തട്ടിയെടുത്തവരെ പോലെ തന്നെ ശ്രീറാമും ഇക്കാര്യത്തിൽ കുറ്റക്കാരനാണെന്നും നടപടി വേണമെന്നും പ്രദീപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ആഗസ്റ്റ് മൂന്ന് പുലർച്ചെയാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്താണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് ബഷീർ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികൾ മൊഴിനൽകിയിരുന്നു. മദ്യപിച്ചോയെന്ന് പരിശോധിക്കാൻ ഒമ്പത് മണിക്കൂറിനു ശേഷമാണ് രക്തസാമ്പിൾ ശേഖരിച്ചത്. ഇതുൾപ്പടെയുള്ള പോലീസ് നടപടികളും മെഡിക്കൽ കോളേജ് അശുപത്രിയിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സ തേടിയതുമൊക്കെ ഏറെ വിവാദമായിരുന്നു.

അപകട സമയം വാഹനമോടിച്ചത് ശ്രീറാമാണെന്നും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്നും രണ്ട് വാദങ്ങളുണ്ടായിരുന്നു. വാഹനമോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാദം. എന്നാൽ വഫ അത് നിഷേധിച്ചു. ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാകുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ദൃക്‌സാക്ഷികൾ നൽകിയ വിവരം അനുസരിച്ചത് അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന സൂചനയാണുള്ളത്. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിലും മോട്ടോർ വാഹന വകുപ്പ് ഒത്തു കളിച്ചിരുന്നു. എന്നാൽ‌ പ്രതിഷേധം കാരണം മന്ത്രി ഇടപെടുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അപകടസ്ഥലത്ത് കാണാതായ ബഷീറിന്റെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനായില്ല എന്നും കേസിൽ ദുരൂഹത ഏറുകയാണ്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (44 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (53 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (58 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (2 hours ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends