സംസ്ഥാന വൈദ്യുതിബോര്‍ഡില്‍ നിന്ന് വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും, ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി
സംസ്ഥാന വൈദ്യുതിബോര്‍ഡില്‍ നിന്ന് വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും. ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) എന്ന പേരില്‍ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
1,028 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വൈദ്യുതിബോര്‍ഡിന്റെ വിപുലമായ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റര്‍നെറ്റ് കണക്ഷന് യാഥാര്‍ഥ്യമാകുന്നതോടെ ഇഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് കേരളത്തില്‍ കെഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെ.എസ്.ഇ.ബി.യും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കെഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ 30,000ത്തോളം വരുന്ന സര്‍ക്കാര്‍ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ നെറ്റ് വര്‍ക്കിലേക്ക് മാറും. ഒപ്പം എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും (20 ലക്ഷത്തോളം) സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കും. പുതിയ വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റുകൂടി ലഭ്യമാക്കും. വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്സ്റ്റേഷനുകള്കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 771 സെക്ഷന്‍ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകള്‍ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകള്‍ ഉപയോഗപ്പെടുത്തി ഒ.എഫ്.സി. കേബിളുകള്‍ എളുപ്പത്തിലെത്തിക്കാനാകും.
2016ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ചില സാങ്കേതികതടസ്സങ്ങള്‍ പദ്ധതി വൈകിച്ചു. വൈദ്യുതിബോര്‍ഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് കെ.എസ്.ഇ.ബി. കെഫോണ്‍ വിതരണശൃംഖല സജ്ജമാക്കുക. ഇത് സാമ്പത്തികബാധ്യത കുറയ്ക്കും. കണക്ഷനുകള്‍ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സാങ്കേതികസഹായം നല്‍കുന്നതും കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും ആണ്.
https://www.facebook.com/Malayalivartha