Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

വിവാദമായ കൊച്ചി മരടിലെ ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ ഉടമകളെ വഞ്ചിക്കുകയായിരുന്നു എന്നതിന്റെ രേഖകള്‍ പുറത്ത്

17 SEPTEMBER 2019 02:27 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി പൊളിച്ച് നീക്കണമെന്ന ഉത്തരവ് നല്‍കിയതോടെ, വിവാദമായ കൊച്ചി മരടിലെ ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ ഉടമകളെ വഞ്ചിക്കുകയായിരുന്നു എന്നതിന്റെ രേഖകള്‍ ഒരു സ്വകാര്യചാനല്‍ പുറത്ത് വിട്ടു. കോടതി ഉത്തരവുണ്ടായാല്‍ ഫ്‌ലാറ്റില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞ് മാറേണ്ടിവരും എന്ന് മുന്നറിയിപ്പ് നല്‍കിയാണ് നഗരസഭ ബില്‍ഡല്‍മാരായ ഹോളിഫെയ്ത്തിന് കൈവശ അവകാശരേഖ നല്‍കിയത്. ഇത് സംബന്ധിക്കുന്ന രേഖയാണ് ചാനല്‍ പുറത്ത് വിട്ടത്. പ്രശ്‌നത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഇന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ടെങ്കിലും ഉടമകള്‍ ഒഴിയേണ്ടി വന്നാല്‍ നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍ക്കാരിലെ പല ഉന്നതര്‍ക്കും ഹോളിഫെയ്ത്ത് ബില്‍ഡര്‍മാരുമായി അടുപ്പമാണെന്നാണ് ആക്ഷേപം.

കെട്ടിട നിര്‍മാതാക്കളായ ഹോളിഫെയ്ത്തിന് മരട് നഗരസഭ അനുമതിനല്‍കിയപ്പോള്‍ കോടതി ഉത്തരവ് വന്നാല്‍ ഫ്‌ലാറ്റുകള്‍ പൊഴിക്കുകയോ, ഒഴിഞ്ഞു പോവുകയോ ചെയ്യണം എന്ന് ബില്‍ഡര്‍മാരോട് വ്യക്തമാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്ന് രേഖകളില്‍ പറയുന്നു. ഇക്കാര്യം അംഗീകരിച്ചാണ് ഹോളിഫെയ്ത്ത് ഫ്‌ലാറ്റുകള്‍ നിര്‍മിച്ച് വിറ്റത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇത് വഞ്ചനായാണ്. അതിനാല്‍ ഇവരില്‍ നിന്ന് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കേണ്ടതാണ്. ആ വഴിക്കുള്ള നീക്കം നടത്താതെയും താല്‍ക്കാലിക താമസസൗകര്യത്തിന് അപേക്ഷ നല്‍കാതെയും ഉടമകള്‍ റിലേ സത്യാഗ്രാഹം നടത്തുകയാണ്. 350തോളും കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജീവിതത്തിലെ പല സമ്പാദ്യങ്ങളും വിറ്റ് പെറുക്കിയാണ് പലരും ഫ്‌ലാറ്റ് വാങ്ങിയത്.

ഹോളിഫെയ്ത്തിനെ കൂടാതെ ആല്‍ഫ വെഞ്ചേഴ്‌സ്. ജെയിന്‍ എന്നീ ബില്‍ഡര്‍മാരുടെ ഫ്‌ലാറ്റുകള്‍ക്കും യു.എ നല്‍കിയതെന്നും നഗരസഭാ രേഖകള്‍ വ്യക്തമാക്കുന്നു. നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിട്ടങ്ങള്‍ക്കാണ് യുഎ നമ്പര്‍ നല്‍കുന്നത്. ഈ നമ്പര്‍ ലഭിക്കുന്ന കെട്ടിട്ടങ്ങള്‍ ഏത് സമയവും പൊളിച്ച് നീക്കാം. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ക്ക് യു.എ നമ്പരാണ് ലഭിച്ചിരിക്കുന്നത്. ഈ വിവരം ഉടമകളെ അറിയിച്ചിരുന്നില്ലെന്നാണ് അറിയുന്നത്. തീരദേശ സംരക്ഷണനിയമം ലംഘിച്ച് ഫ്‌ലാറ്റ് നിര്‍മിക്കുന്നതിനാല്‍ ആദ്യം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് ബില്‍ഡര്‍മാര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേ വാങ്ങിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതും ഉടമകള്‍ക്ക് കൈമാറിയതും.

നഗരസഭ കെട്ടിട നമ്പര്‍ കൊടുക്കാന്‍ തയ്യാറായില്ല. അതോടെ ബില്‍ഡേഴ്‌സ് കോടതിയെ സമീപിച്ചു. അങ്ങനെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ഉപാധികളോടെ നഗരസഭ കെട്ടിട നമ്പര്‍ അനുവദിച്ചത്. ഇത്തരത്തിലുള്ള നിയമപ്രശ്‌നങ്ങളും കുരുക്കുകളും ഹോളിഫെയ്ത്ത് അധികൃതര്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നു. അതിനാല്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകളിലൊന്നായി മരട് ഫ്‌ലാറ്റ് വിവാദം മാറുകയാണ്. ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് സര്‍ക്കാരിന്റെ പല പദ്ധതികളിലും നിര്‍മാതാക്കളാണ്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ ഉന്നത സ്വാധീനമുണ്ട്. ജനനി പദ്ധതി പ്രകാരം അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്കായി 2017ല്‍ ആരംഭിച്ച ഫ്‌ലാറ്റുകളില്‍ 74 എണ്ണത്തിന്റെ നിര്‍മാണം പോലും ഇതുവരെ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ പോഞ്ഞാശേരി സ്‌കീമില്‍ അസംഘടിത തൊഴിലാളികള്‍ക്കായി 296 അപാര്‍ട്‌മെമന്റുകളാണ് ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് സര്‍ക്കാരിനായി നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്ത ശേഷം ഹോളി ഫെയ്ത്തിന് കൈമാറുകയായിരുന്നു. മരട് ഫ്‌ലാറ്റ് പ്രശ്‌നത്തില്‍ ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (45 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (54 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (59 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (2 hours ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends