Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകളും താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിച്ചില്ല ..വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി ..

17 SEPTEMBER 2019 05:20 PM IST
മലയാളി വാര്‍ത്ത

മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകളും താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിച്ചില്ല ..വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി .. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ താൽക്കാലിക പുനരധിവാസം വേണ്ടവർ അപേക്ഷിക്കണമെന്നാണ് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരും അത്തരത്തിലൊരു അപേക്ഷ ഉന്നയിച്ചില്ല. ഇതോടെ, താൽക്കാലിക പുനരധിവാസം ആർക്കും വേണ്ടെന്ന റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് നഗരസഭയുടെ നിലപാട്.

375 കുടുംബങ്ങളാണ് അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലായി താമസിക്കുന്നത്. ഒഴിഞ്ഞുപോകണമെന്ന നഗരസഭയുടെ നോട്ടീസ് ഈ ഫ്ലാറ്റുടമകളാരും ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ, താൽക്കാലിക പുനരധിവാസം വേണോ എന്ന് ചോദിച്ചുകൊണ്ടുള്ള നോട്ടീസും ആരും കൈപ്പറ്റുകയോ മറുപടി നൽകുകയോ ചെയ്തില്ല.ഫ്‌ളാറ്റിൽ നിന്നും ഇറങ്ങില്ലെന്ന നിലപാടിലാണ് താമസക്കാർ.

ഇന്ന് വൈകിട്ട് മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം നടക്കാനിരിക്കുകയാണ്. എന്നാൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ ഒരു അന്തിമതീരുമാനമെടുക്കാനല്ല സർവകക്ഷിയോഗമെന്നും എല്ലാവരുടെയും അഭിപ്രായം തേടാനാണ് യോഗം വിളിക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു .

ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്‍റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നെട്ടൂരുള്ള ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിംഗ് ആന്‍റ് കൺസ്ട്രക്ഷൻസിന്‍റെ നെട്ടൂർ കേട്ടേഴത്ത് കടവിലുള്ള ജെയിൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹോളിഡേ ഹെറിറ്റേജ് (നിർമാണം തീർന്നിട്ടില്ല) എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ലാറ്റുകൾ.

സെപ്റ്റംബർ 15-നാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നൽകിയ അവസാനതീയതി. എന്നാൽ ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്ലാറ്റുടമകൾ. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം. ഇല്ലെങ്കിൽ ഞങ്ങളെ വച്ച് തന്നെ കെട്ടിടം പൊളിയ്ക്കട്ടെ എന്ന കടുത്ത നിലപാടിൽ ഫ്ലാറ്റുടമകൾ തുടരുകയാണ് . സെപ്റ്റംബർ 20 ആണ് ഫ്ലാറ്റ് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി നിർദേശിച്ച അവസാനദിവസം. സെപ്റ്റംബർ 23-ന് ഫ്ലാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോർട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

സിപിഎമ്മും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയപാർട്ടികൾ മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്‍റെയും വി എം സുധീരന്‍റെയും നിലപാട്. മരടിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു. മരടിലെ ഫ്‌ളാറ്റുടമകള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് സിപിഎം സ്വീകരിച്ചതിനിടെയാണ് അച്യുതാനന്ദന്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ചെത്തിയത്

യുഡിഎഫിലും എൽഡിഎഫിലും വിഷയത്തെച്ചൊല്ലി ഭിന്നതകളുണ്ടെന്നത് വ്യക്തം. മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ എംപിമാരായ എൻ കെ പ്രേമചന്ദ്രനും ടി എൻ പ്രതാപനും ഒപ്പിട്ടിട്ടില്ല.

എന്നാൽ ഒന്നുമറിയില്ലെന്ന നിലപാടിലാണ് ബിൽഡർമാരിപ്പോൾ. ഫ്ലാറ്റുകൾ വിൽപന നടത്തിക്കഴിഞ്ഞു. അതിൻമേലുള്ള ഉടമസ്ഥാവകാശം ഇനി ഫ്ലാറ്റുടമകൾക്കാണെന്നും ബിൽഡർമാർ വാദിക്കുന്നു. ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ നിയമലംഘനം നടത്തിയ കെട്ടിടമുടമകളിൽ നിന്ന് ഫ്ലാറ്റിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അഴിമതിയ്ക്കും, നിയമലംഘനത്തിനും കൂട്ടുനില്‍ക്കരുതെന്നും ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതാണെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്

ഇതിനിടയിലാണ് നിർമ്മാതാക്കളുടെ കൈയ്യൊഴിയൽ. ഫ്ലാറ്റ് ഒഴിപ്പിക്കുമ്പോൾ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഒഴിപ്പിക്കലുമായോ കണക്കെടുപ്പിലോ കുടുംബങ്ങൾ സഹകരിക്കുന്നില്ല. അതിനാൽ തുടർനടപടി എങ്ങനെ വേണമെന്ന് സർക്കാർ നിർദ്ദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (45 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (54 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (59 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (2 hours ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends