ഇന്ത്യയുടെ പുതിയ വിമാന വാഹിനിയിലെ ഹാര്‍ഡ് ഡിസ്‌ക് കൊച്ചിയില്‍ മോഷണം പോയി; വന്‍ അപകടം മണക്കുന്നു... നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി ക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകളാണ് കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചത്, കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി

സേനക്കുവേണ്ടിയുള്ള എന്തു കാര്യമായാലും അത് വളരെ ചിട്ടയോടും വന്‍ സുരക്ഷയേര്‍പ്പെടുത്തിയുമായിരിക്കും ചെയ്യുക. കാരണം അത് ഇന്ത്യാ മഹാരാജ്യത്തിന്റെ കൂടി സുരക്ഷയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം സേനയില്‍ നിന്ന് ഏറെ ആശങ്ക പടര്‍ത്തുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നത് ഇന്ത്യന്‍ സേനക്കായി. രാജ്യത്ത് നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചിരിക്കുന്നു. ആരാണ് ഈ ഹാര്‍ഡ് ഡിസ്‌ക്ക് കള്ളന്‍ എന്ന തിരച്ചിലിലാണ് സൈന്യം. നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി ക്കപ്പലിലാണ് മോഷണം. ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി. നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായി പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിക്കുന്നത്. 2009ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2021ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആരംഭം മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കപ്പല്‍ശാല. സംഭവത്തില്‍ അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റു വസ്തുക്കള്‍ ഒന്നും മോഷ്ടിക്കാതെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തത് സംശയാസ്പദമാണ്. ഇന്ത്യയ്ക്കുള്ള ഒരേയൊരു വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യയാണ്. രണ്ടാമത്തേതാണ് കൊച്ചിയില്‍ ഇപ്പോള്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് അതില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയത്. 2019 ആകുമ്പോള്‍ പത്ത് വിമാനവാഹനികള്‍ എങ്കിലും ചൈന ഉപയോഗിക്കും എന്നാണ് നാവികസേനയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വീണ്ടും വിമാന വാഹിനികള്‍ വേണമെന്നാണ് നാവിക സേന അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മോഷണവും.
എന്നാല്‍ കപ്പല്‍ നേവിക്ക് കൈമാറാത്തതിനാല്‍ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണ് കരുതുന്നത്. കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ളതാണ് നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍. എങ്കിലും കപ്പലുമായുള്ള വിവരങ്ങള്‍ അതില്‍ ഉണ്ടാകാം, കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന കാര്യം എന്തായാലും നാവികസേന അറിയിച്ചിട്ടുണ്ട്. അതെപ്പറ്റി ആശങ്ക വേണ്ടെന്നും അവര്‍വ്യക്തമാക്കുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലും, ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിയാണിത്.
https://www.facebook.com/Malayalivartha

























