Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

അപകടത്തില്‍പ്പെടുന്നവര്‍ക്ക് സമയനഷ്ടം കൂടാതെ വിദഗ്ധ ചികിത്സ... 108 എന്ന സൗജന്യ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആംബുലന്‍സ് സേവനം ആവശ്യപ്പെടാം

18 SEPTEMBER 2019 12:36 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്108'ന്റെ (Kerala Ambulance Network for Indisposed Victims)െ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പമാവും സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെടുന്നവര്‍ക്ക് സമയനഷ്ടം കൂടാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാകുംവിധമാണ് സര്‍ക്കാര്‍ സമഗ്ര ട്രോമകെയര്‍ സംവിധാനം വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നവരെ അപകടസ്ഥലത്തുനിന്നും ചികിത്സാകേന്ദ്രത്തിലേക്ക് എത്രയുംവേഗം എത്തിക്കുന്നതിനാവശ്യമായ സൗജന്യ ആംബുലന്‍സ് ശൃംഖല.

അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും പലരും തയ്യാറാകാത്തത് തുടര്‍ന്നുള്ള നടപടികളുടെ കുരുക്കുകളെ ഭയന്നിട്ടാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ അത്തരം കുരുക്കുകളൊന്നും രക്ഷകര്‍ക്കു നേരിടേണ്ടിവരില്ല. കേന്ദ്രീകൃത സംവിധാനത്തിലൂടെ കുറ്റമറ്റ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള സേവനം ലഭ്യമാകുന്ന തരത്തിലാണ് ആംബുലന്‍സ് സേവനം ഒരുക്കിയിട്ടുള്ളത്. കനിവ് 108 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അത്യാധുനിക ഉപകരണ സംവിധാനങ്ങളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുമടങ്ങുന്ന 315 ആംബുലന്‍സുകള്‍ ലഭ്യമാക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ 101 ആംബുലന്‍സുകളാണ് ഫഌഗ് ഓഫ് ചെയ്തത്. ബാക്കിയുള്ളവ എത്രയുംവേഗം സജ്ജമാകും. ഒക്‌ടോബര്‍ മാസം മുതല്‍ ഈ പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകുന്നതാണ്.

അടിയന്തിര ചികിത്സ ഏറ്റവും ഫലവത്തായി നല്‍കുവാന്‍ കഴിയുന്നവിധത്തിലുള്ള സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളുടെ ശാക്തീകരണം, അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജ്', തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷ ഉറപ്പുവരുത്തുന്നതിനുമുതകുന്ന ബോധവത്ക്കരണവും കൂടി ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.



ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഈ സൗജന്യ ആംബുലന്‍സ് സംവിധാനം, പൊലീസ്, ഗതാഗതം, റവന്യൂ എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാകും നടപ്പിലാക്കുക. 108 എന്ന സൗജന്യ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആംബുലന്‍സ് സേവനം ആവശ്യപ്പെടാം. കോളുകള്‍ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജമാണ്. പ്രത്യേക പരിശീലനം ലഭിച്ച 70 എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാരും അവിടെയുണ്ടാകും.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (37 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (42 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends