ഒടുവിൽ വിട്ടുവീഴ്ചയുമായി ബാങ്ക് അധികൃതർ; ജപ്തി നടപടിയെത്തുടർന്ന് തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരിയെയും കുടുംബത്തെയും പെരുവഴിയിലാക്കിയ സംഭവത്തിൽ ആധാരം ബാങ്കിന്റെ പക്കല്‍ വച്ച് തല്‍ക്കാലം വീട്ടില്‍ താമസിക്കാന്‍ ബാങ്ക് അനുവദിച്ചേക്കും:- വീട് തുറന്നു നൽകാൻ ആലോചന

ജപ്തി നടപടിയെത്തുടർന്ന് തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരിയെയും കുടുംബത്തെയും പെരുവഴിയിലാക്കിയ സംഭവത്തിൽ വിട്ടുവീഴ്ചയുമായി ബാങ്ക് അധികൃതർ. ആധാരം ബാങ്കിന്റെ പക്കല്‍ വച്ച് തല്‍ക്കാലം വീട്ടില്‍ താമസിക്കാന്‍ ബാങ്ക് അനുവദിച്ചേക്കും. വീട് തുറന്നു നല്‍കാനാണ് ആലോചന. നെടുമങ്ങാട് ആറ്റിന്‍പുറം സ്വദേശി ബാലുവും കുടുംബവുമാണ് എസ് ബി ഐയുടെ മനുഷ്യത്വരഹിതമായ ജപ്തിയെ തുടര്‍ന്ന് അര്‍ധരാത്രി തെരുവിലായത്.
രണ്ടേകാല്‍ ലക്ഷം രൂപ വായ്പെടുത്ത് ഒരു ലക്ഷം രൂപ തിരിച്ചടച്ച കുടുംബത്തോടാണ് ബാങ്കിന്റെ ക്രൂരത. വൈകിട്ടോടെ വീടിന് പുറത്തായ കുടുംബം രാത്രി വെളിക്കുവോളം കണ്ണീരോട് പുറത്ത് കഴിഞ്ഞു. പാചകം ചെയ്ത ആഹാരം പോലും വീട്ടില്‍ നിന്ന് എടുക്കാനായില്ല. മണ്ണെണ്ണ വിളക്കിന്‍െ വെളിച്ചത്തിലാണ് കുടുംബം രാത്രി തള്ളിനീക്കിയത്. പുസ്തകങ്ങളും വസ്ത്രങ്ങളും വീടുനുള്ളിലായതോടെ യൂണിഫോം പോലും മാറ്റാന്‍ പതിനൊന്ന് കാരിയായ വേണിക്കായില്ല. 2014 ലാണ് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് ഇവര്‍ വീടുവെച്ചത്.
https://www.facebook.com/Malayalivartha

























