Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

നാലു വോട്ടിന് വേണ്ടി ചെപ്പടിവേല കാണിച്ചത് യുഡിഎഫ്; ശബരിമലയില്‍ യുഡിഎഫ് കാണിച്ചത് അയ്യപ്പന്‍ പോലും പൊറുക്കില്ല ; ആന്റണിക്ക് മറുപടിയുമായി മന്ത്രി എംഎം മണി

19 SEPTEMBER 2019 04:40 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി വൈധ്യുതി മന്ത്രി എം എം മണി. ശബരിമലയില്‍ യുഡിഎഫ് കാണിച്ചത് അയ്യപ്പന്‍ പോലും ക്ഷമിക്കില്ലെന്ന് എം എം മണി ആഞ്ഞടിച്ചു. എ കെ ആന്റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടതുമുന്നണി ആരുടെയും വിശ്വാസപ്രമാണങ്ങളെ എതിര്‍ത്തില്ലന്ന് മാണി പറഞ്ഞു. നാലു വോട്ടിന് വേണ്ടി ചെപ്പടിവേല കാണിച്ചത് യുഡിഎഫ് ആണെന്നും മന്ത്രി മണി ആരോപിച്ചു.

ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച എടുത്തു ചാട്ടവും മര്‍ക്കടമുഷ്ടിയുമാണ് ശബരിമലയെ കലാപഭൂമിയാക്കിയതെന്ന് പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എ കെ ആന്റണി ആരോപിച്ചിരുന്നു. മൂന്നര വര്‍ഷമായി ഉണ്ടായ കോടതിവിധികളെല്ലാം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ പിണറായി, ശബരിമല വിഷയത്തില്‍ മാത്രം വിധിനടപ്പാക്കാന്‍ ധൃതി കാണിച്ചതെന്തെന്ന് വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രചരണത്തിന് കേരളത്തിലെത്തിയ മോദി, വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കുവാന്‍ തയ്യാറുണ്ടോ എന്ന് ബിജെപി നേതാക്കളും വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹത്തെ വഞ്ചിച്ച നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പാഠം പഠിപ്പിക്കണം. എല്ലാം ശരിയാക്കുമെന്ന് പത്രത്തില്‍ പരസ്യം നല്‍കി അധികാരത്തിലെത്തിയപ്പോള്‍, ശരിയായത് സിപിഎം പാര്‍ട്ടി മാത്രമാണ്. മൂന്നര വര്‍ഷത്തെ ഭരണം കൊണ്ട് ഏറ്റവും സമ്ബന്നമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

മത്സരിക്കുന്നത് ജോസ് ടോം ആണെങ്കിലും പാലാക്കാരുടെ സ്ഥാനാര്‍ത്ഥി മാണി സാര്‍ തന്നെയാണെന്നും ഇന്ന് കാണുന്ന പാലായുടെ സൃഷ്ടാവ് മാണിസാര്‍ ആണെന്നും ആന്റണി ഓര്‍മ്മപ്പെടുത്തി. മന്ത്രിസഭായോഗം ചേരുന്നത് പോലും മാറ്റി വച്ച്‌ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പാലായില്‍ തമ്പടിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ആന്റണി പറഞ്ഞു.

ശബരിമല വിഷയത്തില്‍ മാപ്പുപറയാന്‍ സര്‍ക്കാര്‍ തയാറാണോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വെല്ലുവിളിച്ചു. പാലായില്‍ ഇടതുമുന്നണി രാഷ്ട്രീയം പറയാന്‍ മടിക്കുന്നുവെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റതിനെത്തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് മുൻകൈയെടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ ധാരണയായിരുന്നു. വിശ്വാസികൾക്കൊപ്പം കൂടിയാണ് പാർട്ടി നിൽക്കുന്നതെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞു.

എന്നാൽ ശബരിമലയിൽ സർക്കാ‍ർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. സിപിഎം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (26 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (34 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends