Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

നാല് ക്രിമിനൽ കേസുകൾക്ക് ഉടമ; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്നേറ്റ് മൂന്നരകോടി തട്ടിയെടുത്തു; പാലാ ഉപതിരഞ്ഞെടുപ്പിലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥിയും ചലച്ചിത്ര നിർമാതാവുമായ മാണി സി കാപ്പനെതിരെ ഗുരുതര ആരോപണവുമായി മുംബൈ വ്യവസായി

19 SEPTEMBER 2019 04:53 PM IST
മലയാളി വാര്‍ത്ത

പാലാ ഉപതിരഞ്ഞെടുപ്പിലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥിയും ചലച്ചിത്ര നിർമാതാവുമായ മാണി സി കാപ്പനെതിരെ ഗുരുതര ആരോപണവുമായി മുംബൈ വ്യവസായി രംഗത്ത്. മൂന്നേകാൽ കോടി രൂപ മാണി സി കാപ്പൻ വാങ്ങിയെന്നാരോപിച്ചാണ് മുംബൈ മേനൻ ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി ദിനേശ് മേനോൻ രംഗത്തെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാപ്പന്‍ പണം വാങ്ങിയെന്നാണ് ആരോപണം.

വാങ്ങിയ പണം മാണി സി കാപ്പൻ തിരികെ നൽകിയില്ലെന്നും ദിനേശ് മേനോൻ ആരോപിച്ചു.
ഓഹരികള്‍ ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും 25 ലക്ഷം രൂപ മാത്രമാണ് മാണി സി കാപ്പന്‍ മടക്കി നല്‍കിയതെന്നും ദിനേശ് മേനോന്‍ ആരോപിച്ചു. ദിനേശ് മേനോന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തൽ. മാണി സി കാപ്പനെതിരെ മുംബൈയിൽ നാല് ക്രിമിനൽ കേസുകളുണ്ടെന്നും ദിനേശ് മേനോൻ പറഞ്ഞു.

1996-ല്‍ പോള്‍ ജോസഫ് എന്ന സുഹൃത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടതെന്ന് ദിനേശ് മേനോന്‍ വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങി നല്‍കാമെന്ന് ഉറപ്പ് പറഞ്ഞതോടെ 2012-ല്‍ മൂന്നര കോടി രൂപയാണ് കാപ്പന് നല്‍കിയിരുന്നതെന്നും ദിനേശ് മേനോന്‍ വെളിപ്പെടുത്തി. 25 ലക്ഷം രൂപ നല്‍കിയതിന് പുറമെ മാണി സി കാപ്പന്‍ മൂന്നേകാല്‍ കോടി രൂപക്ക് നാല് ചെക്കുകള്‍ നല്‍കിയിരുന്നുവെങ്കിലും അവയെല്ലാം മടങ്ങിയെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

പിന്നീട് കുമരകത്ത് സ്ഥലം നല്‍കാമെന്ന് പറഞ്ഞെങ്കിലും വാക്കു പാലിക്കാന്‍ കാപ്പന്‍ തയാറായില്ല. സിബിഐയില്‍ കേസ് നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച ശേഷം കാപ്പനെതിരെ മുംബൈ ബോറിവല്ലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നാല് ക്രിമിനല്‍ കേസുകള്‍ നല്‍കിയെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നല്‍കാമെന്ന് ഏറ്റിരുന്ന സ്ഥലം നേരത്തെ തന്നെ പണയത്തിലായിരുന്നുവെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. കാപ്പനെതിരായ ആരോപണങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ലെന്ന് ദിനേശ് മേനോന്‍ വ്യക്തമാക്കി.

അതേസമയം, 2013 മാര്‍ച്ച് 18-ന് മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പോള്‍ ജോസഫാണ് തനിക്ക് ദിനേശ് മേനോനെ പരിചയപ്പെടുത്തി നല്‍കിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓഹരി വാങ്ങാന്‍ പണം മുടക്കിയ കാര്യം തനിക്കറിയില്ലെന്നും വളരെ നാളുകള്‍ക്ക് ശേഷമാണ് ഇതറിഞ്ഞതെന്നും കാപ്പന്‍ വ്യക്തമാക്കി. ദിനേശ് മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സിബിഐക്ക് നല്‍കിയ മൊഴിയില്‍ കാപ്പന്‍ വ്യക്തമാക്കിയിരുന്നു

നേരത്തെ മാണി സി കാപ്പനെതിരെ അഴിമതി ആരോപണവുമായി വിഎസ് അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാന്‍ രംഗത്തെത്തിയിരുന്നു. അഴിമതി പ്രവര്‍ത്തനങ്ങള്‍ മറച്ചുവെച്ചാണ് തെരഞ്ഞെടുപ്പ് സത്യവാങ് മൂലം നല്‍കിയതെന്നും ചെക്ക് തട്ടിപ്പു കേസിലുള്‍പ്പെടെ കാപ്പന്‍ പ്രതിയായിരുന്നുവെന്നും ഷാജഹാന്‍ ആരോപിച്ചിരുന്നു. മേഘാലയിൽ എണ്ണൂറേക്കർ ഭൂമി പാട്ടത്തിനടുത്തുന്നതിന് ചെലവാക്കിയ 4 കോടിയുടെ േസ്രാതസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല.

ഇത്തരത്തിലുള്ള ആളെ സ്ഥാനാർഥിയാക്കിയതിലെ രാഷ്ട്രീയ ധാർമികത എന്തെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഷാജഹാൻ അവശ്യപ്പെട്ടു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (25 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (33 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends