വാഹനാപകടത്തിൽ പെട്ടയാൾക്ക് ഒരു കോടി നല്കാൻ ഉത്തരവ്; കാരണം ഇങ്ങനെ

വാഹനാപകടങ്ങൾ നിയന്ത്രണാതീതമാകാൻ വേണ്ടിയാണ് കേന്ദ്രസർക്കാരിന്റെ പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നത് തന്നെ. എന്നാൽ ഇത്തരത്തിൽ ഒരു ഉത്തരവ് ഇടക്കാലത്ത് ആദ്യമായാണ് കൊണ്ടുവന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് പ്രഖ്യാപിച്ചു. കൊല്ലം ഇളമ്ബള്ളൂര്‍ പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍ വിപിന്‍ മോഹനാണ്(28) ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത് തന്നെ.
അതോടൊപ്പം തന്നെ 2016 ഏപ്രില്‍ 18നാണ് വാഹനാപകടത്തില്‍ വിപിന്‍ മോഹന് ഗുരുതരമായി പരിക്കേറ്റത്. കൊല്ലം-ആയൂര്‍ റോഡില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത് എന്നതാണ്. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നതിനെ തുടർന്നാണ് അപകടം നടന്നത്. വാഹനാപകടത്തില്‍ വിപിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തോളമാണ് വിപിന്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് തന്നെ. 1,02,27,000 രൂപയും, ഒന്‍പത് ശതമാനം പലിശയും ഇന്‍ഷൂറന്‍സ് കമ്ബനി നല്‍കണമെന്നാണ് അഡീഷണല്‍ ജില്ല ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് ഉത്തരവിട്ടത്.
അതേസമയം വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇത്രയും വലിയ നഷ്ടപരിഹാര തുക വിധിക്കുന്നത് അപൂര്‍വ്വമാണെന്ന് വിപിന്‍ മോഹനന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറയുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ വിപിന് ഇപ്പോഴും സംസാര ശേഷി പൂര്ണമായും വീണ്ടെടുക്കാനായിട്ടില്ല എന്നത് ഇതിന് വലിയ വഴിത്തിരിവ് ഉണ്ടാക്കി. അതോടൊപ്പം തന്നെ ഒരു സ്വകാര്യ കമ്ബനിയില്‍ മാര്‍ക്കറ്റിങ് മാനേജറായിരുന്നു വിപിന്.
https://www.facebook.com/Malayalivartha


























