മുഖ്യമന്ത്രി തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ തന്നെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലരും വഴി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞു. അഭിഭാഷകരെ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പേരില്‍ പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി തനിക്ക് സംശമുണ്ട്. അസോസിയേഷന്‍ യോഗത്തിലെ ശബ്ദരേഖയുള്ള ഹാര്‍ഡ് ഡിസ്‌ക്ക് അന്വേഷണസംഘത്തിന് കൈമാറില്ല. വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോകുമ്പോള്‍ പകരം കേസിന്റെ ചുമതല ലഭിക്കാനിടയുള്ള ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. അതിനാല്‍ ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനിടയുണ്ട്. പ്രമുഖരായ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതിനെക്കുറിച്ച് ചിന്ദിക്കുമെന്നും ബിജു രമേശ് പറഞ്ഞു. കേസില്‍ മുന്നോട്ട് വച്ച് കാല്‍ പിന്നാട്ട് വലിക്കില്ലന്നും ബിജു രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























