കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്: നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് നടക്കും. ആര്‍. ബാലകൃഷ്ണപിള്ളയും യുഡിഎഫും തമ്മില്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തിന് ഏറെ പ്രധാന്യമുണ്ട്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ അത്രയും നല്ലതാണെന്ന പിള്ളയുടെ നിലപാടിന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗമാണ് ചേരുന്നത്. യുഡിഎഫുമായി ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























