ലാലിസം: സര്‍ക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് മോഹന്‍ലാല്‍: മന്ത്രിസഭ എന്ത് തീരുമാനിച്ചാലും പണം തിരികെ നല്‍കുമെന്നും ലാല്‍

സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടുമായി നടന്‍ മോഹന്‍ലാല്‍. ആരു പറഞ്ഞാലും പണം തിരിച്ചു നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കും. ലാലിസം മാത്രമാണ് പരാജയമായതെന്ന പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നും മോഹന്‍ലാലിനോട് അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ലാലിസം മാത്രമാണ് പരാജയമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരികെ കൊടുക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്. ലാലിസം ദേശിയ ഗെയിംസില്‍ അവതരിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഗെയിംസ് സംഘാടകരും തന്നെ സമീപിക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.
ഉദ്ഘാടനവേളയില്‍ ലാലിസം പരിപാടി വിമര്‍ശനങ്ങള്‍ക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മോഹന്‍ലാല്‍ രതീഷ് വേഗ കൂട്ടുകെട്ടിന്റെ ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. രണ്ട് കോടിയോളം രൂപ നല്‍കിയ ലാലിസത്തിന് നിലവാരമില്ലെന്നായിരുന്നുവെന്നാണ് വിമര്‍ശനം. മോഹന്‍ലാലും സംഘവും ലാലിസം വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കേള്‍പ്പിച്ചത് റെക്കോര്‍ഡു ചെയ്ത ഗാനമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























