ലാല്‍ മലയാളികളുടെ അഭിമാനതാരം, വിവാദങ്ങള്‍കൊണ്ട് കാര്യമില്ല, ലാലിസത്തിന്റെ പേരില്‍ വേട്ടയാടരുത്; മമ്മൂട്ടി

മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി രംഗത്ത്. ലാലിസം വിവാദത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടരുതെന്ന് മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ മലയാളികളുടെ അഭിമാനമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തില്‍ പെടുത്തുകയാണ്. അതുകൊണ്ട്, വിവാദം അവസാനിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തില്‍ അവതരിപ്പിച്ച മോഹന്‍ലാലിന്റെ ലാലിസം ബാന്‍ഡിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ പ്രതിരോധിച്ച് മമ്മൂട്ടി രംഗത്തെത്തി. ആദ്യമായാണ് താരത്തിന് പിന്തുണയുമായി സിനിമാ രംഗത്തുനിന്നൊരാളെത്തുന്നത്.
ഒരു കലാകാരന്‍ അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നത് പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയുമാണ്. മോഹന്‍ലാലിനെ നടനെ എല്ലാവരും അംഗീകരിക്കാറുണ്ട്. അദ്ദേഹം നമ്മുടെ അഭിമാനമാണ്. സംഘര്‍ഷങ്ങളില്‍ പെടുത്താതെ ശാന്തമായ മനസോടെ അദ്ദേഹത്തെ പിന്തുണക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. ലാലിസം പരിപാടിയുടെ നന്മതിന്മ തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും ഒരു സുഹൃത്തെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും മോഹന്‍ലാലിനെ പിന്തുണക്കുന്നതായും മമ്മൂട്ടി വ്യക്തമാക്കി.
വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍ ആരെ ആക്രമിക്കണം എന്നു നോക്കി നടക്കുകയാണ് മാധ്യമങ്ങള്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ ദേശീയ ഗെയിംസിന്റെ ശോഭ കെടുത്തുന്നതാണ്. ഇങ്ങനെ വിവാദങ്ങളിലൂടെ ഗെയിംസിന്റെ ശോഭ കെടുത്തരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ നേരായ അര്‍ത്ഥത്തില്‍ എടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മമ്മൂട്ടി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























