ലാലിസം: രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക

ലാലിസം വിവാദത്തില്‍ സംവിധായകന്‍ ടി.കെ. രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക രംഗത്ത്. വിഷയത്തില്‍ രാജീവ്കുമാറിനു നീതി ലഭിച്ചില്ലെന്നും രാജീവ്കുമാറിനും കൂട്ടര്‍ക്കും അഴിമതി കാണിക്കേണ്ട കാര്യമില്ലെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ പരിപാടികളുടെ സംവിധാനം നിര്‍വഹിച്ചത് ടി.കെ. രാജീവ് കുമാറായിരുന്നു. ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ച ലാലിസം വിവാദമായി മാറിയതിനു പിന്നാലെ സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ സഹായം തേടി ഫെഫ്കയെ സമീപിച്ചിരുന്നു. തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഫെഫ്ക വിഷയത്തില്‍ ഇടപെടണമെന്നുമാണു രാജീവ്കുമാറിന്റെ ആവശ്യപ്പെട്ടിരുന്നത്. പരിപാടിയുടെ മുഴുവന്‍ കണക്കുകളും രാജീവ്കുമാര്‍ ഫെഫ്കയ്ക്കു കൈമാറി. ഗെയിംസ് ഉദ്ഘാടന പരിപാടികളുടെ സംവിധായകനായിരുന്നു രാജീവ് കുമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























