ബാര്‍ കോഴ: അഞ്ച് കോടി രൂപ വായ്പ നല്‍കിയിട്ടില്ലെന്ന് സുനില്‍ സ്വാമി

ബാറുടമകള്‍ക്ക് താന്‍ അഞ്ച് കോടിരൂപ വായ്പ നല്‍കിയെന്ന ആരോപണം കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമി നിഷേധിച്ചു. ആദായ നികുതി വകുപ്പിന് നല്കിയ മൊഴിയിലാണ് സുനില്‍ സ്വാമി ഇക്കാര്യം പറഞ്ഞത്. സുനില്‍ സ്വാമിയുടെ കൈയില്‍ നിന്നും പലിശയ്ക്ക് വാങ്ങിയ പണമാണ് കെ. എം. മാണിക്ക് കോഴയായി നല്‍കിയതെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.ബാര്‍ കേസ് വിവാദം പുതിയ തലത്തിലേക്കെത്തുമ്പോള്‍ എല്ലാവരും മലക്കം മറിയുന്ന കാഴ്ചയാണ് നിലവില്‍.
ഇതേ തുടര്‍ന്ന് സുനില്‍ സ്വാമിയുടെ കൊല്ലത്തെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലിലാണ് പണം കടം നല്‍കിയെന്ന ആരോപണം സുനില്‍ സ്വാമി നിഷേധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























