ലാലിസം പരിപാടിയിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത, ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ഈ മാസം പതിനാറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.ഹര്‍ജിയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നാംകക്ഷിയും നടന്‍ മോഹന്‍ലാല്‍ അഞ്ചാം കക്ഷിയുമാണ്. ലാലിസം പരിപാടിയിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
ലാലിസത്തിന്റെ പേരില്‍ കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ മന്ത്രി സഭായോഗത്തില്‍ ലാലിസത്തിന് ചിലവായ പണം മോഹന്‍ലാലില്‍ നിന്ന് സ്വീകരിക്കേണ്ടന്ന് തീരുമാനിച്ചു. എന്നാല്‍ മോഹന്‍ലാലും സര്‍ക്കാരിന് അയച്ച പണം വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ്. മോഹന്‍ലാലിനെ മാതൃകയാക്കി തിരുവഞ്ചൂരും പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗെയിംസിന്റെ ചുമതലകളില്‍ നിന്ന് സ്വന്തം പ്രധിനിധികളെ ഒഴിവാക്കാനുള്ള സിപിഎം തീരുമാനവും സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























