എംവി ജയരാജനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ സന്ദര്‍ശിച്ചു

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ കഴിയുന്ന സി പി എം സംസ്ഥാനസമിതി അംഗം എം.വി.ജയരാജനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തിയാണ് ചെന്നിത്തല ജയരാജനെ കണ്ടത്.
തിങ്കളാഴ്ചയാണ് ജയരാജനെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. 19 ദിവസത്തെ തടവിനാണ് ജയരാജിനെ കോടതി ശിക്ഷിച്ചത്. ജഡ്ജിമാര്‍ക്കെതിരെ \'ശുംഭന്‍\' പരാമര്‍ശം നടത്തിയതിന് നാലാഴ്ചത്തെ തടവാണ് ജയരാജന് സുപ്രീം കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും ജയരാജനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























