വിഴിഞ്ഞത്ത് നിന്ന് മാലിയിലേക്ക് പോയ ചരക്ക് കപ്പല്‍ മുങ്ങി

വിഴിഞ്ഞത്ത് നിന്ന് മാലി ദ്വീപിലേയ്ക്ക് ചരക്കുമായി പോയ കപ്പല്‍ കടലില്‍ മുങ്ങി. അപകടത്തില്‍പ്പെട്ട 11 കപ്പല്‍ ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് 6 മണിയോടെ വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ട എം വി മിന്നത്ത് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീരത്ത് നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയായപ്പോള്‍ കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ വിവരം കോസ്റ്റ് ഗര്‍ഡിനെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് വിവരം വിഴിഞ്ഞത്ത് അറിഞ്ഞത്.
കപ്പലില്‍ ഉണ്ടായിരുന്ന 11 ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തുടര്‍ന്ന് കപ്പലിലെ വെള്ളം പമ്പ് ചെയ്തു പുറത്തേക്കു കളഞ്ഞുകൊണ്ടിരിക്കുകയാണ്. പമ്പിംഗ് രാവിലെയും തുടരുകയാണ്. കപ്പല്‍ 90 ശതമാനം മുങ്ങിയ നിലയിലാണ്. എങ്കിലും വെള്ളം നീക്കം ചെയ്ത് ഉയര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡും ജീവനക്കാരും.
കപ്പല്‍ മുങ്ങി താഴാറായ നിലയിലായതിനാല്‍ രക്ഷപ്പെടുത്താനാവുമോ എന്ന് സംശയമുണ്ട്. സ്ഥിരമായി മാലിയിലേയ്ക്ക് ചരക്ക് കൊണ്ടുപോകുന്ന കപ്പലാണിത്. പച്ചക്കറികളും പലവ്യഞ്ജനവും അടങ്ങിയ സാധന സാമഗ്രികളാണ് കപ്പലിലുള്ളത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശി സജാദിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കപ്പല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























