മോഹന്‍ലാല്‍ അയച്ച ചെക്ക് ഗെയിംസ് സിഇഒ കൈപ്പറ്റി: ലാലിന് ചെക്ക് തിരിച്ച് അയക്കുമെന്ന് തിരുവഞ്ചൂര്‍

ലാലിസം വിവാദത്തെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ അയച്ച ചെക്ക് സര്‍ക്കാരിന് ലഭിച്ചു. ലാല്‍ സ്പീഡ് പോസ്റ്റ് വഴി അയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസാണ് കൈപ്പറ്റിയത്. ചെക്ക് ലഭിച്ച കാര്യം ജേക്കബ് പുന്നൂസും കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്ഥിരീകരിച്ചു. ലാലിന് ചെക്ക് തിരിച്ച് അയക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം എന്ന പരിപാടിയുടെ പേരില്‍ വിവാദം ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലാല്‍ പരിപാടിക്കായി വാങ്ങിയ 1,63,77,600 രൂപയുടെ ചെക്ക് തിരിച്ച് അയച്ചത്. ലാലിന്റെ കൈയില്‍ നിന്നും പണം തിരിച്ചുവാങ്ങില്ലെന്നു ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പണം നല്കിയ വിഷയത്തില്‍ മോഹന്‍ലാല്‍ പിന്നീടു പ്രതികരണമൊന്നും നടത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























