എലിസബത്ത് സൂസന്‍ കോശിക്ക് രണ്ടാം സ്വര്‍ണം

ദേശീയ ഗെയിംസില്‍ കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ച് എലിസബത്ത് സൂസന്‍ കോശി രണ്ടാം സ്വര്‍ണം നേടി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് എലിസബത്ത് സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ സമ്പാദ്യം 11 ആയി ഉയര്‍ന്നു.
ഇതിന് മുന്പ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലും താരം സ്വര്‍ണം നേടിയിരുന്നു. മലയാളിയെന്നതില്‍ അഭിമാനം കൊള്ളുന്നെന്നും കാണികളുടെ പിന്തുണ ആവേശം പകര്‍ന്നെന്നും എലിസബത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























